ഫുട്ബോൾ ന്യൂട്രീഷനും സപ്ലിമെന്റ്സും

പ്രൊഫഷണൽ ഫുട്ബോൾ കളിക്കാർക്ക് അവരുടെ പെർഫോമൻസ് ലെവൽ ബെറ്റർ ആകാനും സ്ട്രെങ്ത്ത് നിലനിർത്താനും എനർജി സപ്ലൈ കൂട്ടാനും നല്ല ന്യൂട്രീഷൻ നിർബന്ധമാണ്. നമ്മുടെ നാട്ടിൽ മികച്ച സപ്ലിമെന്റ് ഒന്നും അത്ലറ്റിക്സിനോ ഫുട്ബോൾ കളിക്കാർക്കോ കിട്ടുന്നില്ല എന്നത് സത്യമാണ്. ഇവിടെ കിട്ടുന്ന 80% സപ്ലിമെന്റ്സും വ്യാജനാണെന്നും ഗുണമേന്മ കുറവുള്ളതും ആണെന്നാണ് വിദഗ്ദർ പറയുന്നത്. ഇന്ത്യയിൽ സപ്ലിമെന്റ്സിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള യാതൊരു സംവിധാനവും ഇല്ലാ എന്നതാണ് ഇതിന്റെ കാരണം.

നമ്മുടെ നാട്ടിലെ പ്രശസ്ത കായിക സ്കൂളുകളും കോച്ചുകളും വാങ്ങുന്നതു പോലെ വിദേശ രാജ്യങ്ങളിൽ ചെന്നോ അല്ലായെങ്കിൽ ഓൺലൈൻ ആയി വാങ്ങലോ മാത്രമേ നല്ല സപ്ലിമെന്റ് ലഭിക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഇവിടെ ചെയ്യാനാകൂ.

 

നമ്മുടെ നാട്ടിലെ ഭക്ഷണത്തെ എങ്ങനെ സപ്ലിമെന്റിനു പകരം ഉപയോഗിക്കാം എന്നു പരിചയപ്പെടുത്താനുള്ള ഒരു ശ്രമം നടത്തുന്നതിനു മുന്നോടിയായി കളിക്കാർക്ക് നല്ലതായ അത്യാവിശ്യമായ കുറച്ച് സപ്ലിമെന്റ്സിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ക്രിയാറ്റിൻ:

നൈട്രജൻ അടങ്ങിയ ഒരു ഓർഗാനിക് ആസിഡ് ആണ് ക്രിയാറ്റിൻ .ശരീരത്തിനാവശ്യമായ ഊർജ്ജം എത്തിക്കുന്നത് ക്രിയാറ്റിനാണ് ; പ്രത്യേകിച്ചും മാംസപേശികളിൽ. മസിലുകളുടെ സ്ട്രെങ്തും സ്പ്രിന്റ് സ്പീഡ് മെച്ചപ്പെടുത്താനും ക്രിയാറ്റിൻ സഹായിക്കും. മീൻ ഇറച്ചിയിൽ നിന്ന് തന്നെ ആവശ്യമായ ക്രിയാറ്റിൻ കിട്ടും എങ്കിലും ക്രിയാറ്റിൻ സപ്ലിമന്റ്സിൽ നിന്ന് ലഭിക്കുന്ന അത്ര വരില്ല. ക്രിയാറ്റിൻ ഉപയോഗം ശരീരത്തിന് ഹാനികരമല്ല എന്നാണ് കണ്ടെത്തലുകൾ. എന്നാലും മിതമായ നിരക്കിൽ ഉപയോഗിക്കാവൂ. പശുവിൻ പാലിൽ ക്രിയാറ്റിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Caffeine:

എനർജി നിലനിർത്താൻ ഏറ്റവും എളുപ്പം കിട്ടാവുന്ന സപ്ലിമന്റ്സിൽ ഒന്നാണ് Caffeine, കാപ്പികുരുവിൽ നിന്ന് കിട്ടുന്ന ഒരു ഉത്തേജകമാണ് Caffeiene. ഒരു കപ്പ് ചായയിൽ നിന്നോ കോഫിയിൽ നിന്നോ നമുക്ക് 100 mg-200mg Caffeine ലഭിക്കും. എക്സൈസ് സെഷൻ തുടങ്ങുന്നതിനു മുമ്പ് Caffeine ലഭിക്കുന്നത് ഹാർഡായി എക്സൈസു ചെയ്യുന്നവർക്ക് ഗുണം ചെയ്യും. Caffeine സുരക്ഷിതമായ ഉത്തേജകമായിട്ടാണ് കണക്കാക്കുന്നത്. എന്നാലും ചായയിലും കോഫിയിലും കോളയിലും ഉള്ളതിനു പകരം caffeine പൗഡറുകൾ ഉപയോഗിക്കുന്നത് അപകടത്തിലേക്ക് എത്തിച്ചേക്കും.

Fish oil:

മത്സ്യത്തിന്റെ എണ്ണ പരിക്കുകളിൽ നിന്ന് പെട്ടെന്ന് ശരീരത്തെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കും. ദഹനം എളുപ്പമാക്കാനും ഇത് കായിക താരങ്ങളെ സഹായിക്കും. ജോയന്റുകളെ അയവുവരുത്തി സംരക്ഷിക്കാനും ഫിഷ് ഓയലിനാകും.

Green Supplement:

കളിക്കാർക്ക് ആവശ്യത്തിന് പച്ചക്കറികളും ഫ്രൂട്ടുകളും അത്യാവിശ്യമാണ് അത് ലഭിക്കാതെ വരുമ്പോൾ നല്ലൊരു ശരീരം ബിൽഡ് ചെയ്യാനോ ക്ഷീണമില്ലാതെ മത്സരം അവസാനിപ്പിക്കാനോ കഴിയില്ല. ഡയറ്റിനു കൂടെ ഗ്രീൻ സപ്ലിമെന്റ് ചേർത്താൽ പച്ചക്കറികളുടെയും പഴവർഗങ്ങളുടേയും കുറവ് പരിഹരിക്കാം.

Vitamin D

സൂര്യ പ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി ലഭിക്കുന്നത്. സീസണിൽ ആവശ്യത്തിന് വിറ്റാമിൻ ഡി സൂര്യപ്രകാശത്തിൽ നിന്ന് തന്നെ കളിക്കാർക്ക് ലഭിക്കുമെങ്കിലും ഓഫ് സീസണിലും ഇൻഡോർ സ്റ്റേഡിയങ്ങളിൽ കളിക്കുന്നവർക്കും വിറ്റാമിൻ ഡിയുടെ അളവ് കുറയും. വിറ്റാമിൻ D-ക്ക് ശരീരത്തിലെ എല്ലുകളുടെ ബലം കൂട്ടുന്നതിൽ പ്രധാന പങ്കുതന്നെ ഉണ്ട്.

Coconut Oil

വെളിച്ചെണ്ണ കലോറി കൂട്ടുന്നതിനു സഹായിക്കും. ഭക്ഷണത്തിൽ ചെറിയ അളവിൽ വെളിച്ചെണ്ണ ചേർക്കുന്നത് നല്ലതാണ്. ശരീരത്തിന് ഊർജ്ജത്തിനായി ഉപയോഗിക്കാൻ പറ്റിയ നല്ല ഫാറ്റ് വെളിച്ചെണ്ണ നൽകും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial