ഫുട്ബോൾ ബൂട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ അറിയേണ്ടത്

- Advertisement -

കാണാൻ ഭംഗിയോ വിലയോ നോക്കിയല്ല ഫുട്ബോൾ ബൂട്ടുകൾ വാങ്ങേണ്ടത്. ഫുട്ബോൾ ബൂട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നോക്കേണ്ടത്. ഒന്ന് നിങ്ങളുടെ ഫീറ്റ് , രണ്ട് നിങ്ങളുടെ പൊസിഷൻ അല്ലേൽ സ്റ്റൈൽ ഓഫ് പ്ലേ എന്താണ് എന്നത്, മൂന്ന് കളിക്കുന്ന ഗ്രൗണ്ട് ഏതാണ് എന്നത്.

 

ഫീറ്റ്

 • ഫീറ്റ് പൂർണ്ണ വളർച്ച എത്തിയ അവസ്ഥയിൽ ആണെങ്കിൽ ടൈറ്റ് സൈസിലുള്ള ബൂട്ട് ഉപയോഗിക്കുന്നതാണ് നല്ലത്.
 • വളർന്നു കൊണ്ടിരിക്കുന്ന കാല്പാദമാണെങ്കിൽ, അക്കാദമി ടീനേജ് കളിക്കാർ തങ്ങളുടെ സൈസിനേക്കാൾ കുറച്ച് സ്പേസ് കാലിനു കിട്ടുന്ന തരത്തിലുള്ള ബൂട്ട് വേണം ഉപയോഗിക്കാൻ.

 • വീതിയുള്ള ഫീറ്റ് ഉള്ളവർക്ക് സാധാ ബൂട്ടുകൾ കംഫർട്ട്നസ് തരാത്ത അവസ്ഥയുണ്ടാകാറുണ്ട്. അവർക്ക് വേണ്ടി വൈഡ് ഫിറ്റ് ബൂട്ടുകൾ എന്ന പേരിൽ തന്നെ ബൂട്ടുകൾ ഡിസൈൻ ചെയ്തു വരുന്നുണ്ട്. വൈഡ് ഫിറ്റ് ബൂട്ടുകൾ തങ്ങളുടെ കാലിന്റെ വീതി ചെറുതായാലും വലുതായാലും കംഫർട്ട് തരുന്ന വിതത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. Puma evoPower, Nike Legend7 , Nike obra, Adidas CopaMundial എന്നീ ബൂട്ടുകളാണ് വൈഡ് ഫിറ്റ് ബൂട്ടുകളിൽ ശ്രദ്ധേയമായത്.

സ്റ്റൈൽ ഓഫ് പ്ലേ & പൊസിഷൻ

 • ഡിഫൻസിൽ കളിക്കുന്ന താരങ്ങൾക്ക് ബലമുള്ള പവർ കൂടുതൽ ആവശ്യമുള്ള ബൂട്ടുകളാണ് ഉചിതം. ചെയ്യാൻ പോകുന്ന ടാക്കിളുകൾക്ക് ഒപ്പം കളിക്കാരുടെ ആങ്കിൾ സംരക്ഷിക്കപ്പെടേണ്ടതും ഉണ്ട് എന്നതാണ് കാരണം.
  Top in this category: Nike Opus, Nike Tiempo, Adidas Ace 15

 

 • വിങ്ങറും അറ്റാക്കിംഗ് പൊസിഷനിൽ കളിക്കുന്ന എല്ലാവരും ലേറ്റ് വെയ്റ്റഡ് ബൂട്ടുകളാണ് ഉപയോഗിക്കേണ്ടത്. ടാക്കിളുകളിൽ നിന്ന് പെട്ടെന്നുള്ള റിയാക്ഷനിലൂടെ രക്ഷപ്പെടാനും എളുപ്പം ക്രോസും ബോളുകളും റിലീസ് ചെയ്യാനും ലൈറ്റ് വെയ്റ്റഡ് ബൂട്ടുകളാണ് സഹായിക്കുക.

Top in this category: Nike Vapor X, Adidas X15, Puma EvoSpeed

ഗ്രൗണ്ട് ടൈപ്പ്

 • Firm Ground

 

ഉറപ്പുള്ള ചെറിയ ഗ്രാസുള്ള ഗ്രൗണ്ടുകളിൽ 10 മുതൽ 13 കോണിക്കൽ സ്റ്റഡുള്ള സോൾപ്ലേറ്റ് വരുന്ന തരത്തിലുള്ള ബൂട്ടുകളാണ് ഉപയോഗിക്കുക. ഗ്രാസിലിള്ള വലിപ്പത്തിലുള്ള വ്യത്യാസം കാലിലെ ബാലൻസ് തെറ്റിക്കാനും ലിഗമെന്റ് ഇഞ്ച്വറിപോലുള്ളവയ്ക്ക് കാരണമാകാനും സാധ്യത ഉള്ളതു കൊണ്ടാണ് ഭാരം 10-13 പോയന്റുകളിലേക്ക് സപ്ലൈ ചെയ്ത് ബാലൻസിന് സഹായിക്കുന്ന ഇത്തരം ബൂട്ടുകൾ ഉപയോഗിക്കുന്നത്. Puma evoSpeed, Adidas Ace 16യും ഒക്കെ മികച്ച ഫേം ഗ്രൗണ്ട് ബൂട്ടുകളിൽ ചിലതാണ്.

 • Soft Ground/ Soft Natural Grass Grounds

 

ആറു സ്റ്റഡുള്ള ക്ലാസിക്ക് ബൂട്ടുകളാണ് സോഫ്റ്റ് ഗ്രാസ് ഗ്രൗണ്ടുകളിൽ ഉപയോഗിക്കുക. ബലം ആറു പോയന്റുകളിൽ ബാലൻസ് ചെയ്യുന്ന ഈ ബൂട്ടുകൾ സോഫ്റ്റ് ഗ്രൗണ്ടിൽ മഴയത്ത് വരെ ഗ്രിപ്പ് തരും കളിക്കാർക്ക്. Nike Mercurial Vapor XI ഇത്തരം ബൂട്ടിന് ഉദാഹരണമാണ്. പക്ഷെ ആറു സ്റ്റഡുള്ള എസ് ബൂട്ടുകൾ ഫേം ഗ്രൗണ്ടിലോ ആർട്ടിഫിഷ്യൽ ഗ്രൗണ്ടിലോ ധരിച്ച് ഇറങ്ങരുത്ത് എളുപ്പം ACL ഇഞ്ച്വറികളും ആങ്കിൾ ഇഞ്ച്വറികളും ഉണ്ടാകാൻ കാരണമാകും.

 • Artificial Pitches

നീളം കുറഞ്ഞ എന്നാൽ അടുപ്പിച്ച് ധാരാളം സ്റ്റഡുള്ള ബൂട്ടുകളാണ് ആർട്ടിഫിഷ്യ സർഫേസുകളിൽ ഉപയോഗിക്കുക. റബ്ബർ സ്റ്റഡുകളാണ് ആർട്ടിഫിഷ്യൽ ഗ്രൗണ്ടുകളിൽ കളിക്കുന്ന ബൂട്ടുകൾക്ക് അധികവും ഉണ്ടാവുക, അതു കൊണ്ട് തന്നെ ഈ ബൂട്ടുകൾ കൂടുതൽ കാലം നിലനിൽക്കും. Nike Superfly, Nike Balance visaro ഒക്കെ ഈ ടൈപ്പ് ബൂട്ടുകളാണ്.

 • AstroTurf

ഫീറ്റിനെ ടർഫിനോട് അടുത്ത് വെക്കുന്ന രീതിയിൽ ഉള്ള വളരെ ചെറിയ സോളുള്ള ബൂട്ടുകളാണ് AstroTurfൽ ഉപയോഗിക്കുക. സ്ലിപ്പ് ആവുന്നത് ഒഴിവാക്കാനാണ് ഇത്. ലോ സോൾ ആണെങ്കിലും non-marking സോൾ അല്ലാ എന്നതുകൊണ്ട് ഈ ബൂട്ടുകൾ ഇൻഡോർ ഗ്രൗണ്ടുകളിൽ ഉപയോഗിക്കാൻ പാടില്ല. Adidas Messi 16.3 , Puma evoSpeed 5.5 എന്നിവ AstroTurf ബൂട്ടുകളാണ്.

 • Indoor / Futsal Grounds

ഫീറ്റ് നിലത്തു വെക്കുന്ന രീതിയിൽ ഫീൽ ചെയ്യുന്ന തരം ബൂട്ടുകളാണ് ഇൻഡോർ ഗ്രൗണ്ടുകളിൽ ആവശ്യം. റബ്ബർ ഗ്രിപ്പുകളാണ് ഇതിന്റെ അടിഭാഗത്ത് ഉണ്ടാവുക. Nike MagistaX Finale ഈ വിഭാഗത്തിൽ പെടും.

Info: Kitbag, soccer.com

 

 

 

Advertisement