എ സി എൽ ഇഞ്ച്വറി എന്ത്, എങ്ങനെ തടയാം

- Advertisement -

കായിക താരങ്ങൾക്ക് പ്രത്യേകിച്ച് ഫുട്ബോൾ താരങ്ങൾക്ക് കൂടുതലായി വരുന്ന ഇഞ്ച്വറികളിൽ ഒന്നാണ് എ സി എൽ ഇഞ്ച്വറികൾ. മുട്ടിനെ തുടയല്ലുമായി ബന്ധപ്പെടുത്തുന്ന മൂന്നു ലിഗമെന്റുകളിൽ ഒന്നാണ് എ.സി.എൽ. ഇത് മുട്ടിനുള്ളിലെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ലിഗമെന്റ് ആണ്. മുട്ടിന്റെ മസ്തിഷ്കം എന്നാണ് എ സി എല്ലിനെ വിളിക്കുക. മുട്ടിന്റെ നീക്കങ്ങളും മറ്റും മസ്തിഷ്കത്തിലേക്ക് എത്തിക്കുന്ന ജോലി എ സി എല്ലിന്റേതാണ്. അതുകൊണ്ട് തന്നെ എ സി എൽ ഇഞ്ച്വറി മുട്ടിന്റെ പ്രവർത്തനത്തെ വലിയ രീതിയിൽ തന്നെ ബാധിക്കും.

ഫുട്ബോളിൽ എ സി എൽ വലിയ വില്ലനായി മാറുന്നത് മറ്റു കായിക ഇനങ്ങളേക്കാൾ ഫുട്ബോളിന് എ സി എല്ലിന്റെ ആവശ്യം കൂടുതലാണ് എന്നതു കൊണ്ടാണ്. കൂടുതൽ ട്വിസ്റ്റും ടേണും ലാൻഡിംഗും എ സി എല്ലിന് ഫുട്ബോളിൽ നേരിടാനുണ്ട്. അതാണ് എ സി എൽ ബ്രേക്ക് ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചേർക്കുന്നത്. മറ്റുള്ള താരങ്ങളുമായി ഇടിച്ചോ ടാക്ലിങ്ങിലൂടെയോ അല്ല 70% ACL ഇഞ്ച്വറികളും ഉണ്ടാകുന്നത് എന്നതാണ് കാര്യം. നമ്മുടെ ഇന്ത്യൻ കളിക്കാർക്ക് ആർട്ടിഫിഷ്യൽ ടർഫുകളിൽ കളിക്കുമ്പോൾ ലിഗമെന്റ് ഇഞ്ച്വറി ഉണ്ടാവുന്നതിന്റെ തോത് കൂടുന്നുമുണ്ട്. പൊതുവേ കളിക്കുന്ന ഗ്രാസുകളേക്കാൾ ബലമുള്ളതാണ് ടർഫുകൾ എന്നതാണ് ഇഞ്ച്വറിക്ക് കാരണമാകുന്നത്. പന്ത് കാലിലുള്ളപ്പോൾ പെട്ടെന്ന് ഡയറക്ഷൻ മാറ്റുമ്പോഴും എ സി എൽ ബ്രേക്ക് ഉണ്ടാവാറുണ്ട്.

ACL Partial Tearന് മൂന്നു മാസത്തോളമാണ് വിശ്രമം വേണ്ടി വരിക എങ്കിൽ ACL break ചെയ്യുക ആണെങ്കിൽ ശരാശരി ഒമ്പതു മാസം വരെ പുറത്തിരിക്കേണ്ടി വരും. തക്കതായ വിശ്രമം ഇല്ലാതെ പെട്ടെന്ന് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയാൽ വീണ്ടും ഇഞ്ച്വറി ഉണ്ടാകുമെന്ന പ്രശ്നവും എ സി എൽ ഇഞ്ച്വറികൾക്കുണ്ട്. ഇഞ്ച്വറി പറ്റിയാൽ ചുരുങ്ങിയത് മൂന്നുമാസക്കാലം എങ്കിലും കഴിഞ്ഞേ ടർഫിൽ ഓടാൻ വരെ പാടുള്ളൂ എന്നാണ് ഓർത്തോ വിദഗ്ദ്ധർ പറയുന്നത്. സർജറിയില്ലാതെ ഫിസിക്കൽ തെറാപ്പിയിലൂടെ സുഖമാക്കാം എങ്കിലും സർജറിയില്ലാതെ സുഖപ്പെടുന്ന പലരിലും ലിഗമന്റ് ഇഞ്ച്വറികൾ വീണ്ടും വരാറുണ്ട്.

നിരന്തരമായി മുട്ടിനുള്ള എക്സസൈസ് ചെയ്തു കൊണ്ടിരിക്കുകയാണ് എ സി എൽ ഇഞ്ച്വറികൾ വരാതിരിക്കൻ വേണ്ടിയുള്ള മുൻകരുതൽ. ബാലൻസും സ്ട്രെങ്തും മെച്ചപ്പെടുത്തുന്ന സ്ക്വാറ്റിംഗ് പ്ലാങ്ക്സ് പോലുള്ള എക്സൈസുകൾ എ സി എല്ല് ഇഞ്ച്വറി വരുന്നത് തടയാൻ സഹായിക്കും.

Info Courtesy: Orthoinfo , fourfourtwo

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement