പങ്കജ് അധ്വാനി സെമിയിൽ, സ്‌നൂക്കർ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു

പതിനഞ്ച് തവണ ലോക ചാമ്പ്യൻ ആയ ഇന്ത്യയുടെ പങ്കജ് അധ്വാനി ദോഹയിൽ നടക്കുന്ന ലോക സ്‌നൂക്കർ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ കടന്നു. ഇതോടെ ഇന്ത്യ ടൂർണമെന്റിൽ ഒരു മെഡൽ ഉറപ്പിച്ചു.
തായ്‌ലാൻഡിന്റെ തനവാറ്റ് തിരപോഗ്‌പൈബൂണിനെയാണ് പങ്കജ് ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്. വാശിയേറിയ മത്സരത്തിനൊടുവിൽ 6-5 എന്ന സ്കോറിനായിരുന്നു പങ്കജിന്റെ വിജയം.
pankajadvani4
ബെസ്റ്റ് ഓഫ് 11 രീതിയിൽ നടന്ന മത്സരത്തിൽ 5-3 എന്ന ലീഡ് പങ്കജ് ആദ്യം സ്വന്തമാക്കി എങ്കിലും ശക്തമായി തിരിച്ചുവന്ന തായ്‌ലൻഡ് താരം മത്സരം 5-5 എന്ന നിലയിൽ ആവേശകരമായ അവസാന ഗെയിമിലേക്ക് നീട്ടുകയായിരുന്നു. എന്നാൽ അവസാന അവസരത്തിൽ വിജയം കണ്ട് പങ്കജ് മത്സരം സ്വന്തം പേരിൽ കുറിച്ചു.

തിങ്കളാഴ്‌ച നടക്കുന്ന സെമിയിൽ പങ്കജ് വെയിൽസിന്റെ ആൻഡ്രൂ പഗേറ്റിനെ നേരിടും.