ഓസ്ലോയിലെ ഡയമണ്ട് ലീഗില്‍ വിജയിയായി ടോം വാല്‍ഷ്

ലോക ഷോട്ട് പുട്ട് ചാമ്പ്യന്‍ ടോം വാല്‍ഷ് നോര്‍വേയില ഓസ്ലോയില്‍ നടന്ന ഡയമണ്ട് ലീഗില്‍ ജേതാവായി. 8 സെന്റി മീറ്ററിനാണ് അമേരിക്കയുടെ റയാന്‍ ക്രൗസറിനെ വാല്‍ഷ് പരാജയപ്പെടുത്തിയത്. 22.29 മീറ്ററാണ് വാല്‍ഷ് എറിഞ്ഞത്. ആദ്യ റൗണ്ട് മുതല്‍ ലീഡിലായിരുന്നു വാല്‍ഷിനെ റയാന്‍ ഒരു ത്രോ ശേഷിക്കെ മറികടക്കുകയായിരുന്നു.

അവസാന ഏറില്‍ 1991ല്‍ സ്ഥാപിച്ച് മീറ്റ് റെക്കോര്‍ഡും തകര്‍ത്താണ് ടോം വാല്‍ഷിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial