ഷൂട്ടിംഗ് ലോകകപ്പ്, വെങ്കല മെഡലുമായി ഇന്ത്യയുടെ രവികുമാര്‍

ലോക റാങ്കിംഗില്‍ 15ാം സ്ഥാനത്തുള്ള രവി കുമാര്‍ മെക്സിക്കോയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍ വെങ്കലം നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് രവികുമാറിന്റെ വെങ്കലം. ഇന്ത്യന്‍ താരങ്ങള്‍ നേടുന്ന നാലാമത്തെ മെഡലാണ് ലോകകപ്പിലിത്. ഇതേ മത്സരയിനത്തില്‍ ഇന്ത്യയുടെ ദീപക് കുമാര്‍ ദുബേ നാലാം സ്ഥാനത്ത് എത്തുകയുണ്ടായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial