ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യ

ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണ്ണം നേടി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇവന്റിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. വിയറ്റ്നാമിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ സൗരഭ് ചൗധരി, അഭിഷേക് വര്‍മ്മ, ഷഹര്‍ റിസ്വി എന്നിവര്‍ അടങ്ങിയ ടീം ആണ് ഈ സ്വര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ 11-7 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ന്യൂ ഡല്‍ഹിയിലാണ് ലോകകപ്പ് നടക്കുന്നത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇവന്റില്‍ മനു ഭാക്കര്‍, യശസ്വിനി സിംഗ് ദേശ്വാല്‍, നിവേദിത എന്നിവരുടെ ടീമും സ്വര്‍ണ്ണം നേടി. ഫൈനലില്‍ പോളണ്ടിനെ 16-8 എന്ന സ്കോറിനാണ് ഇരുവരും പരാജയപ്പെടുത്തിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ടീമായ ദീപക് കുമാര്‍, പങ്കജ് കുമാര്‍, ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍ എന്നിവര്‍ ഫൈനലില്‍ യുഎസ്എയോട് പരാജയം ഏറ്റു വാങ്ങുകയായിരുന്നു. 14-16 എന്ന സ്കോറിനായിരുന്നു പരാജയം.

ഐഎസ്എസ്എഫ് ലോകകപ്പ്, ഇന്ത്യന്‍ ടീമിന് വെള്ളി മെഡല്‍

ഈജിപ്റ്റില്‍ നടക്കുന്ന ഐഎസ്എസ്എഫ് ഷോട്ട്ഗണ്‍ ലോകകപ്പില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ ടീം. വനിതകളുടെ ട്രാപ്പ് ഇവന്റിലാണ് ഇന്ത്യന്‍ താരങ്ങള്‍ വെള്ളി മെഡില്‍ നേടിയത്. കീര്‍ത്തി ഗുപ്ത, രാജേശ്വരി കുമാരി, മനീഷ കീര്‍ എന്നിവരാണ് ടീമിലെ അംഗങ്ങള്‍.

ഫൈനലില്‍ ഇന്ത്യ 0-4ന് പിന്നിലായ ശേഷം 4-4ന് മത്സരം ടൈ ആക്കി വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്നാല്‍ 15 ഷോട്ടുകളുടെ അവസാന പരമ്പരയില്‍ ഇന്ത്യ പിന്നില്‍ പോയി. റഷ്യയോട് 4 – 6 എന്ന സ്കോര്‍ ലൈനിലാണ് ഫൈനലില്‍ ഇന്ത്യ പൊരുതിക്കീഴടങ്ങിയത്.

 

ഇന്ത്യയില്‍ നടക്കാനിരുന്ന ഷൂട്ടിംഗ് ലോകകപ്പ് റദ്ദാക്കി, ബാക്കുവിലേതും ഉപേക്ഷിച്ചു

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയിലും അസര്‍ബൈജാനിലെ ബാക്കുവിലും നടക്കേണ്ട ലോകകപ്പുകള്‍ റദ്ദാക്കി. റൈഫല്‍/പിസ്റ്റല്‍ വിഭാഗം മെയ് 5 മുതല്‍ 13 വരെയും ഷോട്ട് ഗണ്‍ മെയ് 20 മുതല്‍ 29 വരെയുമായിരുന്നു നടക്കാനിരുന്നത്.

അസര്‍ബൈജാനിലെ ബാക്കുവില്‍ ജൂണ്‍ 22 മുതല്‍ ജൂലൈ 3 വരെ നടക്കാനിരുന്ന ഇതേ വിഭാഗത്തിലെ ഐഎസ്എസ്ഫ് ലോകകപ്പും ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

മൂന്ന് സ്വര്‍ണ്ണത്തോടെ ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യ ഒന്നാമത്

മൂന്ന് സ്വര്‍ണ്ണം നേടി ഷൂട്ടിംഗ് ലോകകപ്പിന്റെ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇന്ത്യയ്ക്ക് മൂന്ന് മെഡലുകള്‍ ലഭിച്ചപ്പോള്‍ രണ്ട് സ്വര്‍ണ്ണവും ഓരോ വെള്ളിയും വെങ്കലവും നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മെഡല്‍ നേടിയ ഫ്രാന്‍സ് മൂന്നാമതാണ്. ഫ്രാന്‍സിന് ഒരു സ്വര്‍ണ്ണവും ഒരു വെങ്കലവും ലഭിച്ചു.

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദിവ്യാന്‍ഷ് സിംഗ് റാണ, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇളവേനില്‍ വാളറിവന്‍ എന്നിവരാണ് ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍.

ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സൗരഭ് ചൗധരിയ്ക്ക് വെള്ളി മെഡല്‍

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ സൗരഭ് ചൗധരി. സൗരഭിന്റെ പേരിലുള്ള ലോക റെക്കോര്‍ഡായ 246.3 പോയിന്റ് മറികടന്ന് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച വടക്കന്‍ കൊറിയയുടെ താരമാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 246.5 പോയിന്റാണ് പുതിയ ലോക റെക്കോര്‍ഡ്. ഇന്ത്യയുടെ മറ്റൊരു താരമായ അഭിഷേക് വര്‍മ്മ അഞ്ചാം സ്ഥാനത്ത് മാത്രമേ എത്തിയുള്ളു.

ലോക റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി ഇന്ത്യയുടെ വനിത ഷൂട്ടര്‍മാര്‍

വനിത 10 മീറ്റര്‍ എയര്‍ റൈഫിളിന്റെ ഏറ്റവും പുതിയ ലോക റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി ഇന്ത്യന്‍ വനിതകള്‍. അപൂര്‍വി ചന്ദേല ലോക ഒന്നാം നമ്പര്‍ റാങ്ക് നിലനിര്‍ത്തിയപ്പോള്‍ അഞ്ജും മൗഡ്ഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. അതേ സമയം ഇന്ത്യയുടെ ഇളവേനില്‍ വാളറിവന്‍ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13ാം സ്ഥാനത്ത് നിന്ന് മൂന്നാം റാങ്കിലേക്ക് ഉയര്‍ന്നു.

2200 റേറ്റിംഗ് പോയിന്റാണ് അപൂര്‍വിയ്ക്കുള്ളത്. മൗഡ്ഗിലിന് 1656 പോയിന്റും വാളറിവന് 1465 റേറ്റിംഗ് പോയിന്റുമാണുള്ളത്.

പുതിയ ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം, ജൂനിയര്‍ ലോകകപ്പിലെ ഇന്ത്യയുടെ പത്താം സ്വര്‍ണ്ണം നേടി ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍

ജര്‍മ്മനിയില്‍ നടക്കുന്ന ഐഎസ്എസ്എഫ് ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണ്ണ മെഡല്‍. ഇന്ത്യയ്ക്ക് വേണ്ടി പുതിയ ലോക റെക്കോര്‍ഡോടു കൂടി 50 മീറ്റര്‍ റൈഫിള്‍ 3P ഇനത്തിലാണ് ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍ സ്വര്‍ണ്ണം നേടിയത്. ഫൈനലില്‍ 459.3 പോയിന്റ് നേടിയാണ് തോമറിന്റെ റെക്കോര്‍ഡ് നേട്ടം.

ജൂനിയര്‍ ലോകകപ്പിലെ 9ാം സ്വര്‍ണ്ണം നേടി ഇന്ത്യ

ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ തങ്ങളുടെ 9ാം സ്വര്‍ണ്ണം നേടി ഇന്ത്യ. ഇന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് സറബ്ജോത് സിംഗ് ഇന്ത്യയുടെ 9ാം സ്വര്‍ണ്ണം നേടിയത്. ചൈനീസ് താരങ്ങളെ പിന്തള്ളിയാണ് 239.6 പോയിന്റോടെ സറബ്ജോത് സിംഗ് സ്വര്‍ണ്ണ നേട്ടം ആഘോഷിച്ചത്. രണ്ടാം സ്ഥാനത്തുള്ള ചൈനീസ് താരം ഷെഹാവോ വാംഗ് 237.7 പോയിന്റോടെ വെള്ളി മെഡല്‍ നേടിയപ്പോള്‍ 217 പോയിന്റുമായി ഷിചാംഗ് ലു വെങ്കല മെഡല്‍ നേടി.

നേടാനായത് നാലാം സ്ഥാനം, എന്നാല്‍ ഉറപ്പാക്കിയത് ഒളിമ്പിക്സ് യോഗ്യത

ഇന്നലെ 25 മീറ്റര്‍ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ മത്സരോപകരണത്തിന്റെ പ്രവര്‍ത്തനത്തിലെ തകരാര്‍ മൂലം പുറത്ത് പോകേണ്ടി വന്ന മനു ഭാക്കറിനു ആശ്വാസമായി ഇന്ന് മ്യൂണിക് ഷൂട്ടിംഗ് ലോകകപ്പിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം മത്സരം. താരത്തിനു മെഡലൊന്നും നേടാനായില്ലെങ്കിലും നാലാം സ്ഥാനത്ത് എത്തുവാനായതിന്റെ ബലത്തില്‍ മനു ഭാക്കര്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കുകയായിരുന്നു.

ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന ഏഴാമത്തെ യോഗ്യത ക്വോട്ടയാണ് ഇത്.

ഭാക്കറിനേറ്റ തിരിച്ചടിയ്ക്ക് ആശ്വാസമായി രാഹിയുടെ സ്വര്‍ണ്ണം, ഒളിമ്പിക്സ് യോഗ്യത

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പില്‍ മനു ഭാക്കര്‍ പിസ്റ്റള്‍ പണി മുടക്കിയതിനാല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അതേ മത്സരത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി രാഹി സര്‍ണോബട്ട്. 25 മീറ്റര്‍ പിസ്റ്റള്‍ ഇവന്റില്‍ സ്വര്‍ണ്ണം നേടിയ താരം ഇതോടെ ടോക്കിയോ ഒളിമ്പിക്സിനു താരം യോഗ്യത നേടി. നേരത്തെ ഇരുവരും ഫൈനലിലേക്ക് നാല്, അഞ്ച് സ്ഥാനക്കാരായാണ് യോഗ്യത നേടിയത്.

മനു ഭാക്കര്‍ മത്സരത്തില്‍ ലീഡിലായിരുന്നപ്പോളാണ് അവസാന നിമിഷം തോക്കിന്റെ പ്രവര്‍ത്തനത്തിലെ പിഴവ് താരത്തിനു തിരിച്ചടിയായത്. ഇല്ലായിരുന്നുവെങ്കില്‍ രണ്ട് ക്വാട്ടയും സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്സിനു എത്തുമായിരുന്നു. മത്സരത്തിനിടെ രണ്ടാം തവണ തോക്കിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്നം നേരിട്ടതോടെയാണ് മനു ഭാക്കറിനെ മത്സരത്തില്‍ നിന്ന് പുറത്താക്കിയത്.

തോക്ക് പണി കൊടുത്തു, മനു ഭാക്കറിനു തിരിച്ചടി

25 മീറ്റര്‍ പിസ്റ്റള്‍ ഇവന്റില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് മനു ഭാക്കര്‍. മത്സരത്തില്‍ ബഹുഭൂരിഭാഗവും ഇന്ത്യന്‍ താരം ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും അവസാന റൗണ്ടുകളിലേക്ക് എത്തിയപ്പോള്‍ മനുവിന്റെ പിസ്റ്റളിലെ പിഴവ് താരത്തിന്റെ സാധ്യതകളെ വല്ലാതെ ബാധിയ്ക്കുകയായിരുന്നു. ഇതോടെ താരത്തിനു അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ലോക റെക്കോര്‍ഡോടു കൂടി സ്വര്‍ണ്ണം സ്വന്തമാക്കി സൗരഭ് ചൗധരി

ഇന്ത്യയുടെ യുവ താരം 17 വയസ്സുകാരന്‍ സൗരഭ് ചൗധരി മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പില്‍ ലോക റെക്കോര്‍ഡോടു കൂടി സ്വര്‍ണ്ണം നേടി. തന്റെ തന്നെ റെക്കോര്‍ഡായ 245 പോയിന്റാണ് ഇന്ന് നടന്ന 10 മീറ്റര്‍ എയര്‍ റൈഫില്‍ മത്സരയിനത്തിലെ പ്രകടനത്തിലൂടെ താരം മറികടന്നത്. 246.3 പോയിന്റുകള്‍ നേടിയാണ് സൗരഭിന്റെ സ്വര്‍ണ്ണ നേട്ടം.

Exit mobile version