10 മീറ്റർ എയർ പിസ്റ്റളിൽ ഫൈനലിലേക്ക് ഒന്നാമത് ആയി യോഗ്യത നേടി സൗരഭ് ചൗധരി, അഭിഷേക് വർമ പുറത്ത്

20210724 111013

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ 19 കാരൻ സൗരഭ് ചൗധരി യോഗ്യതയിൽ ഒന്നാമത് ആയി ഫൈനലിലേക്ക് മുന്നേറി. നേടാൻ പറ്റുന്ന 600 പോയിന്റിൽ 586 ഉം നേടിയാണ് ഇന്ത്യയുടെ അത്ഭുത ബാലൻ എന്നറിയപ്പെടുന്ന സൗരഭ് അവസാന എട്ടിലേക്ക് മുന്നേറിയത്. ഫൈനലിൽ യോഗ്യത നേടിയ 2 ചൈനീസ് താരങ്ങളും, ജപ്പാൻ, യൂറോപ്യൻ ഷൂട്ടർമാരും ആണ് ഫൈനലിൽ സൗരഭിനു ഭീക്ഷണി ആവുക.

അതേസമയം ആദ്യം വലിയ പ്രതീക്ഷ നൽകിയ മറ്റൊരു 19 കാരൻ അഭിഷേക് വർമക്ക് ഫൈനലിലേക്ക് യോഗ്യത നേടാൻ ആയില്ല. ആദ്യം മികവ് തുടർന്ന അഭിഷേക് 17 സ്ഥാനത്തേക്ക് പിന്തള്ളപ്പെടുക ആയിരുന്നു. എങ്കിലും മികച്ച പ്രകടനം ആണ് അഭിഷേകും നടത്തിയത്. അൽപ്പ സമയത്തിനകം നടക്കുന്ന ഫൈനലിൽ ചരിത്രം എഴുതുക ആവും സൗരഭ് ചൗധരിയുടെ ലക്ഷ്യം.

Previous articleഇന്ത്യയുടെ ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസ് ടീം ആദ്യ മത്സരത്തിൽ പുറത്തു
Next articleജൂഡോയിൽ ഇന്ത്യയുടെ പങ്കാളിത്തം അവസാനിച്ചു, ലിക്മാബാമിന് ആദ്യ റൗണ്ടിൽ തോല്‍വി