16ാം വയസ്സില്‍ ഇന്ത്യയ്ക്കായി ലോകകപ്പ് സ്വര്‍ണ്ണം നേടി മനു ഭാക്കര്‍

ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്ട് ഫെഡറേഷന്‍(ISSF) ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടി 16 വയസ്സുകാരി മനു ഭാക്കര്‍. ഇതോടെ ഇന്ത്യയ്ക്കായി ഷൂട്ടിംഗ് ലോകകപ്പ് സ്വര്‍ണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി മനു. മെക്സിക്കോയില്‍ നടക്കുന്ന ലോകകപ്പിലെ ഈ നേട്ടം ലോകത്തിലെ മൂന്നാമത്തെ പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഇന്ത്യന്‍ താരത്തിനു നല്‍കി.

23ാം വയസ്സില്‍ ഇതേ നേട്ടം ആവര്‍ത്തിച്ച ഗഗന്‍ നാരംഗ്, രാഹി സര്‍ണാബോട്ട് എന്നിവരായിരുന്നു ഇന്ത്യയ്ക്കായി ഇതിനു മുമ്പ് ലോകകപ്പ് സ്വര്‍ണ്ണം നേടിയ പ്രായം കുറഞ്ഞ താരം. 2006, 2013 വര്‍ഷങ്ങളിലാണ് യഥാക്രമം നാരംഗും രാഹിയും മെഡല്‍ നേടിയത്.

സിംഗപ്പൂരിന്റെ ലിന്‍ഡ്സേ വേലോസോ, അമേരിക്കയുടെ വിന്‍സെന്റ് ഹാന്‍കോക് എന്നിവരാണ് ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍. 15ാം വയസ്സിലാണ് ഇരുവരും ഈ നേട്ടം കൈവരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial