ISSF ലോകകപ്പ്, ശക്തമായ പ്രകടനവുമായി ഇന്ത്യന്‍ സംഘം

- Advertisement -

മെക്സികോയില്‍ നടക്കുന്ന ISSF ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ഷാഹ്സര്‍ റിസ്‍വി. ലോക റെക്കോര്‍ഡോടു കൂടിായണ് റിസ്‍വി തന്റെ അരങ്ങേറ്റ ലോകകപ്പില്‍ തന്നെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. ജിത്തു റായിയും മെഹുലി ഘോഷും വെങ്കല മെഡലുകളും സ്വന്തമാക്കി. 10 മി എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ നിലവിലെ ഒളിമ്പിക്സ് ജേതാവ് ജര്‍മ്മനിയുടെ ക്രിസ്റ്റ്യന്‍ റിറ്റ്സിനെയാണ് റിസ്‍വി പരാജയപ്പെടുത്തിയത്. 242.3 സ്കോര്‍ ചെയ്ത് ലോക റെക്കോര്‍ഡോടു കൂടിയാണ് നേട്ടം. റിറ്റ്സിനു 239.7 പോയിന്റാണ് ലഭിച്ചത്.

219 പോയിന്റുമായി ആണ് ജിത്തു റായിയുടെ വെങ്കല നേട്ടം. വനിതകളുടെ 10 മി എയര്‍ റൈഫിള്‍ മത്സരയിനത്തില്‍ ഇന്ത്യയുടെ മെഹുലി ഘോഷിനു വെങ്കലം ലഭിച്ചു. 228.4 പോയിന്റോടു കൂടിയാണ് വെങ്കല മെഡല്‍ ഇന്ത്യന്‍ താരം ഉറപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement