25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് നിരാശാജനകമായ പ്രകടനം

മ്യൂണിച്ച് ലോകകപ്പില്‍ 25 മീറ്റര്‍ വനിത വിഭാഗം എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം. മൂന്ന് ഇന്ത്യന്‍ മത്സരാര്‍ത്ഥികളില്‍ ആരും തന്നെ ഫൈനലിലേക്ക് യോഗ്യത നേടിയില്ല. 577 പോയിന്റുമായി രാഹി സര്‍ണോബാത് ആണ് കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 30ാം സ്ഥാനത്താണ് രാഹി. ഹീന സിദ്ധു(34ാം സ്ഥാനം – 576 പോയിന്റ്), അന്നു രാജ് സിംഗ്(48ാം സ്ഥാനം – 572 പോയിന്റ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial