ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പ്, ഇന്ത്യന്‍ ജോഡിയ്ക്ക് വെള്ളി മെഡല്‍

Pic Credits : @OlympicPressOrg

ഓസ്ട്രേലിയയില്‍ നടക്കുന്ന ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ ജോഡി. ട്രാപ് മിക്സഡ് ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ മനീഷ കീര്‍-അലി അമന്‍ ഇലാഹി സഖ്യം വെള്ളി മെഡല്‍ നേടിയത്. ഇതേ വിഭാഗത്തില്‍ ഇന്ത്യയുടെ വിവാന്‍ കപൂര്‍-കീര്‍ത്തി ഗുപ്ത ജോഡി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഗൗരവ് റാണ് വെള്ളിയും അന്‍മോല്‍ ജൈന്‍ വെങ്കലവും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചരിത്രം കുറിച്ച് ഇംഗ്ലണ്ട് വനിത താരം
Next articleസീസണിലെ ആദ്യ വിജയം സെബാസ്റ്റ്യന്‍ വെറ്റലിനു