ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യ

- Advertisement -

ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണ്ണം നേടി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇവന്റിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. വിയറ്റ്നാമിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ സൗരഭ് ചൗധരി, അഭിഷേക് വര്‍മ്മ, ഷഹര്‍ റിസ്വി എന്നിവര്‍ അടങ്ങിയ ടീം ആണ് ഈ സ്വര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ 11-7 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ന്യൂ ഡല്‍ഹിയിലാണ് ലോകകപ്പ് നടക്കുന്നത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇവന്റില്‍ മനു ഭാക്കര്‍, യശസ്വിനി സിംഗ് ദേശ്വാല്‍, നിവേദിത എന്നിവരുടെ ടീമും സ്വര്‍ണ്ണം നേടി. ഫൈനലില്‍ പോളണ്ടിനെ 16-8 എന്ന സ്കോറിനാണ് ഇരുവരും പരാജയപ്പെടുത്തിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ടീമായ ദീപക് കുമാര്‍, പങ്കജ് കുമാര്‍, ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍ എന്നിവര്‍ ഫൈനലില്‍ യുഎസ്എയോട് പരാജയം ഏറ്റു വാങ്ങുകയായിരുന്നു. 14-16 എന്ന സ്കോറിനായിരുന്നു പരാജയം.

Advertisement