വെങ്കല മെഡലുമായി ഇന്ത്യയുടെ ഗാനേമത് സെഖോണ്‍

ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ വീണ്ടും ഇന്ത്യയുടെ മെഡല്‍ വേട്ട. ഇത്തവണ വനിത സ്കീറ്റ് വിഭാഗത്തിലാണ് ഇന്ത്യയുടെ ഗാനേമത് സെഖോണ്‍ വെങ്കല മെഡല്‍ നേടിയത്. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പ് നടക്കുന്നത്.

https://twitter.com/OlympicPressOrg/status/978499780757221376

നിലവില്‍ 21 മെഡലുമായി ചൈനയാണ് മുന്നില്‍. ഇന്ത്യ 17 മെഡലുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇതുവരെ ഇന്ത്യ 7 സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവുമാണ് നേടിയിട്ടുള്ളത്. ചൈനയ്ക്ക് 8 സ്വര്‍ണ്ണമെഡലും ആറ് വെള്ളിയും 7 വെങ്കലവുമാണ് നേടാനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial