ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പ്, ഇളവേനില്‍ വാളറിവനു സ്വര്‍ണ്ണം

ഓസ്ട്രേലിയയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയുടെ ഇളവേനില്‍ വാളറിവനു സ്വര്‍‍ണ്ണം. 10 മി വനിത എയര്‍ റൈഫിളിലാണ് താരം സ്വര്‍ണ്ണം നേടി ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്. ചൈനീസ് തായ്പേയുടെ യിംഗ്-ഷി്‍ ലിന്‍ രണ്ടാം സ്ഥാനവും ചൈനയുടെ സെറു വാംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യയുടെ മറ്റു ഷൂട്ടര്‍മാരായ ശ്രേയ അഗര്‍വാല്‍, സീന ഖിട്ട എന്നിവര്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസല്‍മി ഫൈനലിലേക്ക്, കറാച്ചിയ്ക്കെതിരെ 13 റണ്‍സ് വിജയം
Next articleവളാഞ്ചേരിയിൽ ലിൻഷാ മെഡിക്കൽസ് സെമിഫൈനലിൽ