10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തില്‍ വെങ്കലം നേടി ഇന്ത്യ

ഓസ്ട്രേലിയയില്‍ നടക്കുന്ന ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യന്‍ മിക്സഡ് ടീമിനു വെങ്കലം. ഇന്ത്യയുടെ ശ്രേയ അഗര്‍വാല്‍-അര്‍ജുന്‍ ബാബുത സഖ്യമാണ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയത്. ഇന്ത്യയുടെ മറ്റൊരു ജോഡി ഇതേ ഇനത്തില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇളവേനില്‍ വാളറിവന്‍-തേജസ് കൃഷ്ണ പ്രസാദ് സഖ്യം ആണ് നാലാം സ്ഥാനത്തെത്തിയത്.

https://twitter.com/OlympicPressOrg/status/978455855824715776

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial