സമ്മർദ്ദം താങ്ങാൻ ആവാതെ സൗരഭ് ചൗധരി, 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്ക് മെഡൽ ഇല്ല

20210724 111013

10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷ ആയ അത്ഭുത ബാലൻ സൗരഭ് ചൗധരിക്ക് മെഡൽ ഇല്ല. 19 കാരന് ഒളിമ്പിക്‌സിന്റെ വലിയ വേദിയിലെ സമ്മർദ്ദം അതിജീവിക്കാൻ ആവാതിരുന്നപ്പോൾ ഏഴാമത് ആയി സൗരഭ് ഫൈനലിൽ പുറത്ത് പോയി. മെഡൽ നേടാൻ ആയില്ലെങ്കിലും യോഗ്യതയിൽ ഒന്നാമത് ആയി ഫൈനലിൽ എത്തി മികവ് കാണിച്ച സൗരഭ് ഇന്ത്യയുടെ ഭാവി പ്രതീക്ഷ തന്നെയാണ്.

ഒളിമ്പിക് റെക്കോർഡ് കുറിച്ച ഇറാനിയൻ ഷൂട്ടർ ജാവദ് ഫൗറോഗിയാണ് ഈ ഇനത്തിൽ സ്വർണ മെഡൽ നേട്ടം കരസ്ഥമാക്കിയത്. സെർബിയൻ താരം മൈക്ക് വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ ചൈനക്ക് ഈ ഇനത്തിൽ വെങ്കല മെഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

Previous articleമൂന്നാം റാങ്കുകാര്‍ക്കെതിരെ പൊരുതി നേടി സാത്വിക് – ചിരാഗ് കൂട്ടുകെട്ട്, ബാഡ്മിന്റണിലെ ആദ്യ ജയം
Next articleടേബിള്‍ ടെന്നീസിൽ അനായാസ വിജയവുമായി മണിക ബത്ര