മണ്ണാർക്കാടിന്റെ സാബിദ് വിപി ഇനി മിസ്റ്റര്‍ കേരള

- Advertisement -

സീനിയര്‍ വിഭാഗം മിസ്റ്റര്‍ കേരള ടൈറ്റില്‍ ജേതാവായി മണ്ണാർക്കാട് പയ്യനടം സ്വദേശി സാബിദ് വിപി. 9 ഫൈനലിസ്റ്റുകളില്‍ നിന്നാണ് ഈ മിസ്റ്റര്‍ പാലക്കാടിനെ വിജേതാവായി തിരഞ്ഞെടുത്തത്. അവസാന തലത്തില്‍ കോട്ടയത്ത് നിന്നുള്ള സതീഷ് കുമാറിനെയും കണ്ണൂരിൽ നിന്നുള്ള അഭിലാഷിനെയും പിന്തള്ളിയാണ് 2017 മിസ്റ്റര്‍ കേരള ആയി സാബിദിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഞായറാഴ്ച തൃശ്ശൂരില്‍ വെച്ചാണ് മിസ്റ്റര്‍ കേരള മത്സരങ്ങള്‍ അരങ്ങേറിയത്.

അമേരിക്കൻ കോളേജ് ഓഫ് സ്പോർട്സ് മെഡിസിനിൽ ഫിറ്റ്നസ് ട്രെയിനർ ആയി ജോലി ചെയ്യുന്ന സാബിദ് കഴിഞ്ഞ പത്തു വർഷത്തോളമായി ബോഡി ബിൽഡിങ് ചെയ്യുന്നുണ്ട്. അവസാന റൗണ്ടിൽ സതീഷ് കുമാറിൽ നിന്നും അഭിലാഷിൽ നിന്നും കടുത്ത വെല്ലുവിളിയാണ്‌ സാബിദ് നേരിട്ടത് എങ്കിലും ജഡ്ജസുകൾ സാബിതിനെ മിസ്റ്റർ കേരളം ആയി തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ കഠിന പ്രയത്നത്തിനായുള്ള പ്രതിഫലമായിട്ടാണ് മിസ്റ്റർ കേരള പട്ടത്തെ സാബിദ് കാണുന്നത്.

Advertisement