വനിത റഗ്ബി ലോകകപ്പ് സെമി സ്ഥാനങ്ങള്‍ ഉറപ്പായി

വനിത റഗ്ബി ലോകകപ്പില്‍ സെമി സ്ഥാനം ഉറപ്പിച്ച് യുഎസ്എ. മൂന്ന് പൂളുകളുടെയും ജേതാക്കളായ ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവരോടൊപ്പം ഏറ്റവും മികച്ച റണ്ണര്‍ അപ്പ് എന്ന നിലയിലാണ് സെമിയിലേക്ക് യുഎസ്എ യോഗ്യത നേടിയത്. ഗ്രൂപ്പ് എയില്‍ 15 പോയിന്റോടെ ന്യൂസിലാണ്ട്, ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സ് എന്നിവര്‍ യോഗ്യത നേടിയപ്പോള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ യുഎസ്എ 11 പോയിന്റുമായി സെമിയിലേക്ക് യോഗ്യത നേടി.

ആദ്യ സെമിയില്‍ ന്യൂസിലാണ്ട് യുഎസ്എയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍ ഫ്രാന്‍സാണ്. അമേരിക്ക 47-26 എന്ന പോയിന്റിനു ഇംഗ്ലണ്ടിനോട് ഗ്രൂപ്പ് ബി മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും ഇറ്റലി, സ്പെയിന്‍ എന്നിവരോട് നേടിയ ബോണ്‍സ് പോയിന്റോടു കൂടിയ വിജയമാണ് ടീമിനെ സെമിയിലേക്ക് എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅരങ്ങേറ്റക്കാർ ഗോളടിച്ചു,ബയേൺ മ്യൂണിക്കിന് വിജയത്തുടക്കം
Next articleബാഴ്‌സലോണ ആക്രമണം: ജേഴ്സിയിൽ പേരില്ലാതെ ബാഴ്സ താരങ്ങൾ ഇറങ്ങും