
- Advertisement -
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 41-32 എന്ന സ്കോര്‍ നിലയില്‍ മറികടന്ന് ന്യൂസിലാണ്ട് വനിതകള്‍ റഗ്ബി ലോകകപ്പ് ചാമ്പ്യന്മാര്. ഇത് അഞ്ചാം തവണയാണ് ന്യൂസിലാണ്ട് ലോക കിരീടം ചൂടുന്നത്. ആദ്യ പകുതിയില്‍ 17-5 നു പിന്നിലായിരുന്ന ന്യൂസിലാണ്ട് രണ്ടാം പകുതിയിലെ മികവിലൂടെയാണ് മത്സരത്തിലേക്ക് തിരികെ വന്നത്. ജയത്തോടെ അഞ്ചാം ലോകകപ്പും ലോക വനിത റഗ്ബി റാങ്കിംഗില്‍ ഒന്നാം സ്ഥാനവും ന്യൂസിലാണ്ട് ഉറപ്പിച്ചു.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഫ്രാന്‍സ് അമേരിക്കയെ പരാജയപ്പെടുത്തി. 31-23 എന്ന സ്കോറിനാണ് ഫ്രാന്‍സിന്റെ വിജയം. ഓസ്ട്രേലിയയെ തകര്‍ത്ത് കാനഡ അഞ്ചാം സ്ഥാനം ഉറപ്പിച്ചു. സ്കോര്‍: 43-12
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement