ഇംഗ്ലണ്ടും ന്യൂസിലാണ്ടും കൊമ്പുകോര്‍ക്കും വനിത റഗ്ബി ലോകകപ്പ് ഫൈനലിനായി

വനിത റഗ്ബി ലോകകപ്പിലിനി കലാശപ്പോരാട്ടം. തങ്ങളുടെ സെമി മത്സരങ്ങള്‍ വിജയിച്ച ന്യൂസിലാണ്ടും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഓഗസ്റ്റ് 26നു നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ മാറ്റുരയ്ക്കും. ആദ്യ സെമിയില്‍ ന്യൂസിലാണ്ട് യുഎസ്എയെ മറികടന്നപ്പോള്‍ രണ്ടാം സെമിയില്‍ ഫ്രാന്‍സിനെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു.

45-12 എന്ന സ്കോറിനാണ് ന്യൂസിലാണ്ട് വിജയം കൊയ്തത്. 20-3 എന്ന മാര്‍ജിനില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ന്യൂസിലാണ്ടുമായുള്ള ഫൈനലിനു യോഗ്യത നേടി. 26ാം തീയ്യതി നടക്കുന്ന അഞ്ചാം സ്ഥാനക്കാരുടെ മത്സരത്തിനായി ഓസ്ട്രേലിയയും കാനഡയും ഏറ്റുമുട്ടും. മൂന്നാം സ്ഥാനത്തിനായി യുഎസ്എയും ഫ്രാന്‍സും തമ്മിലാണ് പോരാട്ടം.

 

Pics : @WorldRugby

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial