സ്പോർട്സും സൗഹൃദവുമായി ആർ.എസ്‌.എ-യു.എ.ഇ മീറ്റ്‌.

- Advertisement -

പ്രമുഖ സ്പോർട്സ്‌ അനുബന്ധ സോഷ്യൽ മീഡിയ കൂട്ടായ്മയായ റോയൽ സ്പോർട്സ്‌ അരീനയുടെ യു.എ.ഇയിലുള്ള മെംബർമാരുടെ മീറ്റ്‌ ഇന്നലെ ദുബായ്‌ അൽ ഗുറൈർ മാളിൽ വച്ചു നടന്നു. അഭിലാഷ്‌, ഇമ്മാനുവൽ, സജിത്ത്‌ എന്നിവരാണു മീറ്റിനു നേതൃത്വം നൽകിയത്‌.

സ്പോർട്സിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ആർ.എസ്‌.എ ഇതിനകം ഒരുപാട്‌ സംഭാവനകൾ കേരള കായിക രംഗവുമായി ബന്ധപെട്ടു നടത്തിയിട്ടുണ്ട്‌. വെറും ഫാൻ ഫൈറ്റിനപ്പുറം ക്രിയാത്മകമായ ചർച്ചകളും വിമർശനങ്ങളും ഉയർത്തികൊണ്ടുവരുന്ന കൂട്ടായ്മയാണു ആർ.എസ്‌.എ

മീറ്റിനോടനുബന്ധിച്ചു നടന്ന ചർച്ചയിൽ ക്രിക്കറ്റും ഫൂട്ബോളും മാത്രമല്ല, കബഡിയും, ടെന്നീസും, ബാഡ്മിന്റണുമെല്ലാം ചർച്ചക്കു വന്നതോടെ റോയൽ സ്പോർട്സ്‌ അരീന എന്ന പേരിനോട്‌ നീതി പുലർത്തുന്ന ഒരു മീറ്റായി മാറി.

ബാസിം, മുബീൻ, അമിത്‌, ബെൻ ജോൺ, ഷെരീഫ്‌, റാഫി, ഹഫ്സൽ, നിതിൻ, ജയ ഹരി, തസ്‌ രീഫ്‌ എന്നിവരും മീറ്റിൽ പങ്കെടുത്തു. പ്രവാസ ലോകത്തും നാട്ടിലും പുതു സൗഹൃദങ്ങൾക്ക്‌ കാരണമായ ഗ്രൂപ്പിനെ അംഗങ്ങൾ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഭാഗമായി വിലയിരുത്തി. ചർച്ചകൾക്കപ്പുറം പ്രാദേശിക രംഗത്തു കായിക വികസനത്തിനായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യാൻ മീറ്റിൽ തീരുമാനിച്ചു. ഗ്രാസ്‌ റൂട്ട്‌ ലെവലിൽ ഉൾപ്പടെ ആർ.എസ്‌.എയുടെ നേതൃത്വത്തിൽ കായിക വികസന പദ്ധതികൾ ഉടനെ യാഥാർത്ഥ്യമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement