കണ്ണൂർ ജില്ലാ ഡിവിഷൻ ലീഗ്

കണ്ണൂർ ജില്ലാ സീനിയർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ ആരംഭിക്കും. ജില്ലയിലെ പ്രമുഖ ടീമുകളാണ് ഇത്തവണ ലീഗിൽ ഏറ്റുമുട്ടുന്നത്.

ബ്രദേഴ്സ് ക്ലബ്, ജിംഖാന ക്ലബ്, സ്പിരിറ്റഡ് യൂത്ത് ക്ലബ്, പയ്യന്നൂർ കോളേജ്, എസ്‌ എൻ കോളേജ്, കണ്ണൂർ പോലീസ് ടീം, കണ്ണൂർ സ്പോർട്ടിംഗ്, സ്പോർട്സ് ഡവലപ്മെന്റ് ട്രസ്റ്റ് എന്നീ ടീമുകളാണ് ജില്ലാ കിരീടത്തിനായി ഇറങ്ങുന്നത്

ദിവസവും ഒരു മത്സരം വീതം ആയിരിക്കും നടക്കുക. കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലു മണിക്കാണ് മത്സരം.