ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; ഗൗരവ് ഗില്‍-മൂസ ഷെരീഫ് സഖ്യത്തിന് ജയം

- Advertisement -

കോയമ്പത്തൂരില്‍ നടന്ന എം.ആര്‍.എഫ്-ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്‌സ് ഓഫ് ഇന്ത്യ (എഫ്.എം.എസ്.സി.ഐ) ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ടീം മഹീന്ദ്ര അഡ്വഞ്ചറിന്റെ ഗൗരവ് ഗില്ലിന് ജയം. മലയാളി താരം മൂസ ഷെരീഫായിരുന്നു സഹ ഡ്രൈവര്‍. ഒരു മണിക്കൂറും 14 മിനുറ്റ് 30  സെക്കന്റുമെടുത്തായിരുന്നു ടീം അഞ്ചു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയത്.  ഈ വിഭാഗത്തില്‍ മഹീന്ദ്രയുടെ തന്നെ  അമ്രജിത്ത് ഘോഷ് രണ്ടാമതെത്തി (01:15:31.2). അശ്വിന്‍ നായിക് ആയിരുന്നു സഹഡ്രൈവര്‍.

25 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍ഷിപ്പിലേക്ക് മടങ്ങിയെത്തിയ എഫ്.എം.എസ്.സി.ഐ പ്രസിഡന്റ് അക്ബര്‍ ഇബ്രാഹിം ഐ.എന്‍.ആര്‍.സി-1 കാറ്റഗറിയില്‍ മൂന്നാം സ്ഥാനം നേടി. ഓവറോള്‍ വിഭാഗത്തില്‍ കര്‍ണ കാദുര്‍-നിഖില്‍ വി പൈ സഖ്യത്തിനാണ് മൂന്നാം സ്ഥാനം. ഇതേ സഖ്യം ഐ.എന്‍.ആര്‍.സി-2 കാറ്റഗറിയില്‍ ഒന്നാമതെത്തി. ഐ.എന്‍.ആര്‍.സി-3 വിഭാഗത്തില്‍ അറൂര്‍ വിക്രം റാവു-ആനന്ദ് സോമയ്യ ജോഡി അനായാസം വിജയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement