റഷ്യന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ചാമ്പ്യനായി സൗരഭ് വര്‍മ്മയുടെ ശക്തമായ തിരിച്ചുവരവ്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് പിന്നീടുള്ള രണ്ട് ഗെയിമിലും തന്റെ സാന്നിധ്യം അറിയിച്ച് സൗരഭ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. ജപ്പാന്റെ കോകി വാറ്റാന്‍ബേയെയാണ് സൗരഭ് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്.
60 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. 18-21, 21-12, 21-17 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.
റഷ്യന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യന്‍ കൂട്ടുകെട്ടായ രോഹന്‍ കപൂര്‍-കൂഹു ഗാര്‍ഗ് ജോഡിയ്ക്ക് പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ റഷ്യ-കൊറിയ ജോഡികളായ വ്ലാഡിമര്‍ ഇവനോവ് മിന്‍ ക്യുംഗ് കിം സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡിയുടെ തോല്‍വി. ഇരു ഗെയിമുകളിലും ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് അവസാനം ഇന്ത്യന്‍ ടീം പിന്നോട്ട് പോയത്.
37 മിനുട്ട് പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ 19-21, 17-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ ജോഡി പിന്നോട്ട് പോയത്.
റഷ്യന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ സെമി പോരാട്ടത്തില്‍ മിഥുന്‍ മഞ്ജുനാഥിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് ഫൈനലില്‍ കടന്നത്. സ്കോര്‍ഛ 21-9, 21-15.
ഫൈനലില്‍ കൊറിയയുടെ കോകി വാറ്റാന്‍ബേ ആണ് സൗരഭിന്റെ എതിരാളി.
റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സില്‍ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ ജോഡികളായ രോഹന്‍ കപ്പൂര്‍ കൂഹൂ ഗാര്‍ഗ് കൂട്ടുകെട്ട്. മലേഷ്യന്‍ താരങ്ങളെ 21-19, 11-21, 22-20 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ മുന്നോട്ട് നീങ്ങിയത്. ആദ്യ ഗെയിം പൊരുതി നേടിയ ശേഷം രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ ജോഡികളെ നിഷ്പ്രഭമാക്കി ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ മലേഷ്യന്‍ സഖ്യം നേടിയത്.
നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ 14-18നു പിന്നില്‍ പോയ ശേഷമാണ് മത്സരം 18-18 എന്ന സ്കോറിനു ഒപ്പം പിടിച്ച ഇന്ത്യന്‍ സഖ്യം ഒടുവില്‍ ഗെയിമും മത്സരവും 22-20നു സ്വന്തമാക്കി. 58 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരങ്ങളുടെ ജയം.
പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്ജ്-സന്യം ശുക്ല സഖ്യത്തിനു സെമിയില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. റഷ്യയുടെ താരങ്ങളോട് 15-21, 19-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയം ഏറ്റുവാങ്ങിയത്.
പ്രീക്വാര്‍ട്ടറില്‍ റാങ്കിംഗില്‍ ഏറെ മുന്നിലുള്ള താരത്തെ പരാജയപ്പെടുത്തി റഷ്യന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയുടെ ഋതുപര്‍ണ്ണ ദാസിനു ക്വാര്‍ട്ടറില്‍ തോല്‍വി. അമേരിക്കയുടെ ഐറിസ് വാംഗിനോട് 17-21, 13-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. 31 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്. മറ്റൊരു താരം വ്രുഷാലി ഗുമ്മാടിയും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. 9-21, 11-21 എന്ന സ്കോറിനു 27 മിനുട്ട് പോരാട്ടത്തിനു ശേഷമാണ് താരം അടിയറവു പറഞ്ഞത്.
മിക്സഡ് ഡബിള്‍സില്‍ സൗരഭ് ശര്‍മ്മ-അനൗഷ്ക പരീഖ് കൂട്ടുകെട്ട് 15-21, 8-21 എന്ന സ്കോറിനു മലേഷ്യന്‍ ജോഡികളോട് പരാജയപ്പെട്ടപ്പോള്‍ മറ്റൊരു ഇന്ത്യന്‍ കൂട്ടുകെട്ടാണ് രാഹന്‍ കപൂര്‍-കൂഹു ഗാര്‍ഗ് കൂട്ടുകെട്ട് സെമിയില്‍ കടന്നു. റഷ്യയുടെ ടീമിനെയാണ് 21-13, 21-9 എന്ന സ്കോറിനു 21 മിനുട്ടുനുള്ളില്‍ ടീം അടിയറവ് പറയിപ്പിച്ചത്.
റഷ്യന്‍ ഓപ്പണ്‍ 2018 ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ സിംഗിള്‍സില്‍ മിഥുന്‍ മഞ്ജുനാഥും സൗരഭ് വര്‍മ്മയും സെമിയില്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരം ശുഭാങ്കര്‍ ഡേയ്ക്ക് ക്വാര്‍ട്ടറിനപ്പുറം കടക്കാനായില്ല. സൗരഭ് വര്‍മ്മ ഇസ്രായേല്‍ താരം മിഷ സില്‍ബെര്‍മനെ 36 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-14, 21-16 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
മിഥുന്‍ മഞ്ജുനാഥ് മലേഷ്യയുടെ സതീശ്ധരന്‍ രാമചന്ദ്രനെ 21-18, 21-12 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. റഷ്യയുടെ വ്ലാഡിമര്‍ മാല്‍കോവിനോട് 48 മിനുട്ട് പോരാട്ടത്തില്‍ 22-20, 21-15 എന്ന സ്കോറിനാണ് ശുഭാങ്കര്‍ അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടം കാഴ്ചവെച്ചുവെങ്കിലും രണ്ടാം ഗെയിമില്‍ അത് തുടരാന്‍ ശുഭാങ്കറിനായില്ല.
റഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം തുടരുന്നു. സൗരഭ് വര്‍മ്മ, ശുഭാങ്കര്‍ ഡേ, മിഥുന്‍ മഞ്ജുനാഥ് എന്നിവര്‍ പുരുഷ സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ വനിത സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിവയിലും ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ എത്തി.
മിഥുന്‍ മഞ്ജുനാഥ് 21-16, 21-13 എന്ന സ്കോറിനു ജപ്പാന്‍ താരത്തെ പരാജയപ്പെടുത്തിയപ്പോള്‍ ശുഭാങ്കര്‍ ഡേ ഇന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗിനെയാണ് പ്രീക്വാര്‍ട്ടറില്‍ തകര്‍ത്തത്. സ്കോര്‍ 21-11, 21-19. സൗരഭ് വര്‍മ്മ റഷ്യയുടെ സെര്‍ജേ സിരാന്റിനെ 21-11, 21-9 എന്ന സ്കോറിനു പരാജയപ്പെടുത്തി. വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മലേഷ്യയുടെ യിംഗ് യിംഗ് ലീയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് താരം പരാജയപ്പെടുത്തിയത്. 53 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം 13-21നു അടിയറവു പറഞ്ഞ ശേഷമാണ് മത്സരം 13-21, 21-17, 21-19 എന്ന സ്കോറിനു താരം ജയിച്ചത്.
മിക്സഡ് ഡബിള്‍സില്‍ രോഹന്‍ കപൂര്‍-കൂഹു ഗാര്‍ഡ് എന്നിവര്‍ 21-10, 21-14 എന്ന സ്കോറിനു ജയം നേടി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്ജ്-സന്യം ശുക്ല 21-12, 21-13 എന്ന സ്കോറിനു എതിരാളികളെ അടിയറവു പറയിപ്പിച്ചു.
റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിവസം അജയ് ജയറാം ഉള്‍പ്പെടെ അഞ്ചോളം ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ റൗണ്ടില്‍ വിജയം. അജയ് ജയറാം, പ്രതുല്‍ ജോഷി, രാഹുല്‍ യാദവ്, മിഥുന്‍ മഞ്ജുനാഥ്, സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗ് എന്നിവരാണ് ആദ്യ റൗണ്ടില്‍ വിജയം നേടിയത്.
പ്രതുല്‍ ജോഷി കാനഡയുടെ ജെഫ്രി ലാമിനെതിരെ 21-11, 21-8 എന്ന സ്കോറിനാണ് വിജയം നേടിയത്. റഷ്യയുടെ മാക്സിം മാകാലോവിനെ 21-11, 21-10 എന്ന സ്കോറിനാണ് രാഹുല്‍ യാദവ് പരാജയപ്പെടുത്തിയത്. അജയ് ജയറാം 21-14, 21-8 എന്ന സ്കോറിനു കാനഡയുടെ താരത്തെ പരാജയപ്പെടുത്തി.
സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗ് ആണ് ജയം നേടിയ മറ്റൊരു താരം. മലേഷ്യയുടെ ജിയ വേയ് ടാനിനെയാണ് താരം പരാജയപ്പെടുത്തിയത്. സ്കോര്‍ 21-17, 21-16. ബെല്‍ജിയത്തിന്റെ ഏലിയാസ് ബ്രാക്കേയെ 21-14, 21-13 എന്ന സ്കോറിനാണ് മിഥുന്‍ മഞ്ജുനാഥ് കീഴടക്കിയത്.
400 മീറ്ററിൽ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി താരം മുഹമ്മദ് അനസ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന അന്താരാഷ്ട്ര മത്സരത്തിലാണ് അനസ് ഈ നേട്ടം സ്വന്തമാക്കുന്നത്. 45.24 സെക്കന്‍ഡില്‍ 400 മീറ്റര്‍ ഓടിയെത്തി അനസ് സ്വർണം നേടി. സ്വന്തം റെക്കോർഡ് തന്നെയാണ് അനസ് തിരുത്തിയെഴുതിയത്. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 45.31 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അനസ് ആദ്യം ദേശീയ റെക്കോർഡ് തിരുത്തിയത്. ഈ നേട്ടത്തെയും പിന്നിലാക്കിയാണ് ചെക്ക് റിപ്പബ്ലിക്കിൽ വീണ്ടും അനസ് താരമായത്.
2016 ജൂൺൽ നടന്ന പോളിഷ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് ടൈമിങ്ങിൽ ഫിനിഷ് ചെയ്താണ് കൊല്ലം നിലമേൽ സ്വദേശിയായ ഒളിംപിക്സിൽ മെൻസ് 400m ക്യാറ്റഗറിയിൽ യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാകുന്നത്. ഇതിഹാസ താരം മില്‍ഖ സിങ്ങും കെ എം ബിനുവും മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ.
ഇന്ത്യയുടെ 53 വര്‍ഷത്തെ കാത്തിരിപ്പിനു അവസാനം കുറിച്ച് ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് സ്വര്‍ണ്ണം നേടി ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സസാണിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ലക്ഷ്യ തന്റെ കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം സ്വന്തമാക്കുകയായിരുന്നു.
21-19, 21-18 എന്ന സ്കോറിനു ശക്തമായ ചെറുത്ത്നില്പിനെ അതിജീവിച്ചാണ് ഇന്ത്യന്‍ താരം സുവര്‍ണ്ണ നേട്ടം ഉറപ്പാക്കിയത്.
ഏഷ്യ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിള്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് ലക്ഷ്യ സെന്‍. നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 21-14, 21-7 എന്ന സ്കോറിനു ഇന്തോനേഷ്യയുടെ ഐ എല്‍ റുംബൈയെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ഫൈനലില്‍ സെന്‍ ഇനി ഒന്നാം സീഡ് തായ്‍ലാന്‍ഡിന്റെ കെ.വിടിഡ്സാര്‍ണിനെ നേരിടും.
2012ല്‍ പിവി സിന്ധു സ്വര്‍ണ്ണം നേടിയപ്പോളാണ് ഇന്ത്യ ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതിനു മുമ്പ് ഫൈനലിലെത്തുന്നത്.
രണ്ടാം സീഡ് ചൈനയുടെ ലീ ഷിഫെംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ യുവ താരം ലക്ഷ്യ സെന്‍ ഏഷ്യ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ബാഡ്മിന്റണ്‍ സെമിയില്‍ പ്രവേശിച്ചു. ഇതോടെ താരം ഒരു മെഡല്‍ ഉറപ്പാക്കിയിരിക്കുയാണ്. 21-14, 21-12 എന്ന സ്കോറിനാണ് ചൈനീസ് താരത്തിനെതിരെ ഇന്ത്യന്‍ ഭാവി താരത്തിന്റെ വിജയം.
ലോക ജൂനിയര്‍ റാങ്കിംഗില്‍ ചൈനീസ് താരത്തിനു മൂന്നാം റാങ്കാണുള്ളത്.