അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ക്വാര്‍ട്ടറില്‍

ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം വിജയം പിടിച്ചെടുത്ത് ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പയും സാത്വിക് സായിരാജും. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മലേഷ്യന്‍ ടീമിനെയാണ് മൂന്ന് ഗെയിം പോരാട്ടത്തില്‍ ഇന്ത്യന്‍ ജോഡി കീഴടക്കിയത്. ആദ്യ ഗെയിം 20-22നു നഷ്ടമായ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ തിരിച്ചുവരവ്.

മത്സരം 20-22, 21-14, 21-6 എന്ന സ്കോറിനാണ് 59 മിനുട്ട് നീണ്ട മത്സരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിന്ധു മൂന്നാം റൗണ്ടിലേക്ക്, മനു അട്രി-സുമീത് റെഡ്ഢി ജോഡിയ്ക്ക് തോല്‍വി

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിത വിഭാഗം സിംഗിള്‍സില്‍ പിവി സിന്ധുവിനു ജയം. രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യ താരത്തെയാണ് സിന്ധു പരാജയപ്പെടുത്തിയത്. 35 മിനുട്ട് നീണ്ട മത്സരത്തില്‍ സിന്ധു ഇന്തോനേഷ്യയുടെ ഫിട്രിയാനിയെയാണ് തോല്പിച്ചത്. സ്കോര്‍: 21-14, 21-9.

പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി സഖ്യം മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പരാജയം സമ്മതിച്ചു. ആദ്യ ഗെയിം 24-22നു ജയിച്ച ശേഷം പിന്നീടുള്ള ഗെയിമുകളില്‍ 13-21, 16-21 എന്ന സ്കോറിനായിരുന്നു ടീമിന്റെ തോല്‍വി. 1 മണിക്കൂറിലധികം നീണ്ട മത്സരത്തിനൊടുവില്‍ ജപ്പാന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡികളുടെ പരാജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സായി പ്രണീത് മുന്നോട്ട്, ലിന്‍ ഡാനിനോട് സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി

ബാഡ്മമിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ടില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ സായി പ്രണീത്. സ്പെയിനിന്റെ ലൂയിസ് എന്‍റിക്വേയെ പരാജയപ്പെടുത്തിയാണ് പ്രണീത് ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 21-18, 21-11 എന്ന സ്കോറിനായിരുന്നു സായി പ്രണീതിന്റെ വിജയം. അതേ സമയം മറ്റൊരു രണ്ടാം റൗണ്ട് മത്സരത്തില്‍ സമീര്‍ വര്‍മ്മ തോല്‍വിയേറ്റു വാങ്ങി.

ചൈനീസ് ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാനിനോട് 45 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 17-21, 14-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വനിത ഡബിള്‍സ് ജോഡികളും പുറത്ത്

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് 2018 വനിത ഡബിള്‍സില്‍ നിന്ന് മുന്‍നിര ടീമായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പുറത്ത്. ഇന്ന് അല്പ നേരം മുമ്പ് നടന്ന മത്സരത്തില്‍ ജപ്പാന്റെ താരങ്ങളോടാണ് ഇന്ത്യന്‍ കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ട് പുറത്തായത്. 37 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 14-21, 15-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ ടീമിന്റെ തോല്‍വി.

സിക്കി റെഡ്ഢി നേരത്തെ മിക്സഡ് ഡബിള്‍സില്‍ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം റൗണ്ടില്‍ പുറത്തായി പുരുഷ ഡബിള്‍സ് ജോഡി

മറ്റൊരു മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ ചിരാഗ് ഷെട്ടി-സാത്വിക് സായിരാജ്. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ടീം ഒരു മണിക്കൂറും 8 മിനുട്ടും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഡെന്മാര്‍ക്കിന്റെ കിം-ആന്‍ഡേര്‍സ് കൂട്ടുകെട്ടിനോട് പരാജയപ്പെടുകയായിരുന്നു.

18-21, 21-15, 21-16 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ജോഡി മത്സരത്തില്‍ പിന്നോട്ട് പോയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍

പുരുഷ വിഭാഗം ഡബിള്‍സ് ആദ്യ റൗണ്ടില്‍ ജയം സ്വന്തമാക്കി സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇംഗ്ലണ്ടിന്റെ ടീമായ മാര്‍ക്കസ് എല്ലിസ്-ക്രിസ് ലാംഗ്റിഡ്ജ് എന്നിവരെ മൂന്ന് ഗെയിം നീണ്ട തീപ്പാറുന്ന മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരങ്ങളുടെ ജയം. 1 മണിക്കൂറും 21 മിനുട്ടും നീണ്ട മത്സരത്തില്‍ രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരങ്ങളെ ബ്രിട്ടീഷ് താരങ്ങള്‍ നിഷ്പ്രഭമാക്കിയിരുന്നു. 21-19, 12-21, 21-19 എന്ന സ്കോറിനു ജയം സ്വന്തമാക്കിയപ്പോള്‍ ഏറെ വിയര്‍പ്പൊഴുക്കി നേടിയ ജയമാണിത്.

അതേ സമയം വനിത ഡബിള്‍സ് കൂട്ടുകെട്ടിനു ആദ്യ റൗണ്ടില്‍ പരാജയമായിരുന്നു ഫലം. ചൈനീസ് തായ്പേയ് സഖ്യത്തോടായിരുന്നു ഇന്ത്യന്‍ താരങ്ങളായ കൂഹൂ ഗാര്‍ഗ്-നിംഗിഷി ഹസാരിക എന്നിവര്‍ക്ക് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത്. 19-21, 11-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കീഴടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍, രണ്ടാം റൗണ്ടില്‍ പൊരുതി നേടിയ ജയം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ജയം സ്വന്തമാക്കി ശ്രീകാന്ത് കിഡംബി. ഇതോടെ ഇന്ത്യന്‍ താരം ടൂര്‍ണ്ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. സ്പെയിനിന്റെ പാബ്ളോ എബിയനെ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ശ്രീകാന്തിന്റെ വിജയം. 62 മിനുട്ട് നീണ്ട മത്സരത്തില്‍ രണ്ടാം ഗെയിം ശ്രീകാന്തിനു നഷ്ടമായെങ്കിലും ആദ്യ ഗെയിമും മൂന്നാം ഗെയിമും ആധികാരികതയോടെ ജയിക്കുവാന്‍ ഇന്ത്യന്‍ താരത്തിനായി.

സ്കോര്‍: 21-15, 12-21, 21-14.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡബിള്‍സില്‍ മോശം ദിവസം, ജയിക്കാനായത് അശ്വിനി-സാത്വിക് ജോഡിയ്ക്ക് മാത്രം

സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ ജൈത്രയാത്ര തുടരുമ്പോളും ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പുരുഷ-വനിത-മിക്സഡ് ഡബിള്‍സ് മത്സരങ്ങളിലായി ഒരു ഇന്ത്യന്‍ ജോഡി മാത്രമാണ് ഇന്ന് വിജയം നേടിയത്. മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് മാത്രമാണ് വിജയം നേടിയത്. അതേ സമയം സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര, രോഹന്‍ കപൂര്‍-കൂഹു ഗാര്‍ഗ്, സൗരഭ് ശര്‍മ്മ-അനൗഷ്ക പരീഖ് കൂട്ടുകെട്ടും വനിത ഡബിള്‍സില്‍ മേഘന-പൂര്‍വിഷ ജോഡിയും പുരുഷ ഡബിള്‍സില്‍ തരുണ്‍ കോന-സൗരഭ് ശര്‍മ്മ, അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ശ്ലോക് എന്നിവര്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

അശ്വിനി-സാത്വിക്ക് കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം 10-21നു അടിയറവു പറഞ്ഞ ശേഷം അടുത്ത രണ്ട് ഗെയിമുകളും പൊരുതി നേടിയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് മുന്നേറിയത്. സ്കോര്‍ : 10-21, 21-17, 21-18. ജര്‍മ്മന്‍ താരങ്ങളെയാണ് ഇന്ത്യന്‍ ഡോഡി മറികടന്നത്.

, സിക്കി റെഡ്ഢി-പ്രണവ് ചോപ്ര കൂട്ടുകെട്ട് ഇന്തോനേഷ്യന്‍ താരങ്ങളോട് 16-21, 4-21 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്. ബ്രിട്ടീഷ് ജോഡിയോടാണ് രോഹന്‍-കൂഹു സഖ്യത്തിന്റെ തോല്‍വി. സ്കോര്‍ 12-21, 12-21.

മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 20-22, 21-18, 17-21 എന്ന സ്കോറിനു 51 മിനുട്ട് പോരാട്ടത്തിലാണ് തരുണ്‍-സൗരഭ് കൂട്ടുകെട്ട് ഹോങ്കോംഗ് താരങ്ങളോട് അടിയറവു പറഞ്ഞത്. മറ്റൊരു പുരുഷ ഡബിള്‍സ് ജോഡി അര്‍ജ്ജുന്‍-രാമചന്ദ്രന്‍ കൂട്ടുകെട്ട് 14-21, 25-21 എന്ന സ്കോറിനു മലേഷ്യന്‍ താരങ്ങളോട് പരാജയപ്പെട്ടു.

വനിത ഡബിള്‍സില്‍ മേഘന ജക്കുംപുഡി-പൂര്‍വിഷ റാം കൂട്ടുകെട്ട് 15-21, 21-19, 18-21 എന്ന സ്കോറിനു ഒരു മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം നെതര്‍ലാണ്ട്സ താരങ്ങളോട് കീഴടങ്ങി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കിഡംബിയ്ക്കും സൈനയ്ക്കും ജയം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും സൈന നെഹ്‍വാലും. പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ അയര്‍ലണ്ടിന്റെ എന്‍ഹാട് ഗുയെനേ 21-15, 11-16 എന്ന സ്കോറിനു 37 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. വനിത സിംഗിള്‍സില്‍ രണ്ടാം റൗണ്ട് മത്സരത്തില്‍ തുര്‍ക്കി താരം അലിയേ ഡെമിര്‍ബാഗിനെ കീഴടക്കി സൈന നെഹ്‍വാല്‍ ടൂര്‍ണ്ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.

39 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ 21-17, 21-8 എന്ന സ്കോറിനാണ് സൈനയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ മുന്നേറ്റം, രണ്ട് ടീമുകള്‍ രണ്ടാം റൗണ്ടില്‍

2018 ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ മുന്നേറ്റം. ഇന്ത്യന്‍ ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക്സായിരാജ് റാങ്കിറെഡ്ഢി, സൗരഭ് ശര്‍മ്മ-അനൗഷ്ക പരീഖ് കൂട്ടുകെട്ട് തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ജയിച്ച് രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. സൗരഭ്-അനൗഷ്ക കൂട്ടുകെട്ട് നൈജീരിയന്‍ താരങ്ങളെയും അശ്വിനി-സാത്വിക് കൂട്ടുകെട്ട് ഡെന്മാര്‍ക്ക് താരങ്ങളെയുമാണ് പരാജയപ്പെടുത്തിയത്.

21-9, 22-20 എന്ന സ്കോറിനു 36 മിനുട്ട് പോരാട്ടത്തിലാണ് അശ്വിനി-സാത്വിക് ടീം ജയിച്ചത്. 21-13. 21-12 എന്ന സ്കോറിനായിരുന്നു നൈജീരിയിന്‍ താരങ്ങള്‍ക്കെതിരെ സൗരഭ്-അനൗഷ്ക ജോഡിയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സമീര്‍ വര്‍മ്മയ്ക്കും ജയം, രണ്ടാം റൗണ്ടില്‍ എതിരാളി ലിന്‍ ഡാന്‍

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്ന് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ഇന്ന് നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെ നേരിട്ടുള്ള ഗെയിമുകളിലാണ് താരം പരാജയപ്പെടുത്തിയത്. 39 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. 21-13, 21-10 എന്ന സ്കോറിനായിരുന്നു ജയം. അടുത്ത റൗണ്ടില്‍ ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ ആണ് സമീറിന്റെ എതിരാളി.

നേരത്തെ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് തന്റെ ആദ്യ റൗണ്ട് മത്സരം വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്, എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടില്‍

2018 ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം സിംഗിള്‍സ് ആദ്യ റൗണ്ട് മത്സരത്തില്‍ ജയം സ്വന്തമാക്കി എച്ച് എസ് പ്രണോയ്. ന്യൂസിലാണ്ടിന്റെ അഭിനവ് മനോട്ടയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് പ്രണോയ് അടുത്ത റൗണ്ടിലേക്ക് കടന്നത്. സ്കോര്‍ : 21-12, 21-11.

28 മിനുട്ട് മാത്രം നീണ്ട് മത്സരത്തിലാണ് പ്രണോയ്‍യുടെ ആധികാരിക വിജയം. ചൈനയിലെ നാന്‍ജിംഗില്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 5 വരെയാണ് മത്സരങ്ങള്‍ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version