Picsart 25 06 23 11 51 37 183

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരം സംഘടിപ്പിച്ചു

മലപ്പുറം: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ‘മുന്നേറുക, പഠിക്കുക, കണ്ടെത്തുക – ഒരു മികച്ച ലോകത്തിനായി ഒരുമിച്ച് നില്‍ക്കുക, മയക്കുമരുന്നുകളോട് നോ എന്ന് പറയുക’ എന്നീ ആശയത്തെ മുൻ നിര്‍ത്തി മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ശ്രമിക്കുന്ന 2036 ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിലാണ് രാജ്യമാകെ ഒളിമ്പിക് ദിനാചരം സംഘടിപ്പിക്കുന്നത്.


മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്ററി സ്‌കൂളിന് മുമ്പില്‍ നിന്ന് ആരംഭിച്ച ഒളിമ്പിക് റണ്‍ കുന്നുമ്മല്‍ വഴി എം.എസ്.പി.എല്‍.പി. സ്‌കൂളില്‍ സമാപിച്ചു. റണ്‍ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം ഹബിബ് റഹ്‌മാന്‍ ഫ്ളാഗ് ഓഫ് ചെയ്തു. റണ്ണില് നൂറു കണക്കിന് വിദ്യാര്‍ത്ഥികളും കായിക താരങ്ങളും പങ്കെടുത്തു.


ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു തിലകന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ശ്രീ സി സുരേഷ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ഹൃഷികേശ് കുമാര്‍. പി സ്വാഗതവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍. അര്‍ജ്ജുന്‍ നന്ദിയും അറിയിച്ചു.

ഫോട്ടോ: ഒളിമ്പിക് റണ്‍ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം ഹബിബ് റഹ്‌മാന്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

Exit mobile version