ദോഹ ഡയമണ്ട് ലീഗില്‍ തന്റെ തന്നെ ദേശീയ റെക്കോര്‍ഡ് മറികടന്ന് നീരജ് ചോപ്ര

ദോഹ ഡയമണ്ട് ലീഗില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. തന്റെ ഏറ്റവും മികച്ച ദൂരമായ 87.43 മീറ്റര്‍ എറിഞ്ഞുവെങ്കിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുവാന്‍ താരത്തിനായില്ല. ഇന്നത്തെ പ്രകടനം നീരജിനെ പുതിയ ദേശീയ റെക്കോര്‍ഡിനു ഉടമയാക്കിയിട്ടുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങളും ജര്‍മ്മന്‍ താരങ്ങളാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial