Site icon Fanport

ലോസാൻ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര പങ്കെടുക്കും

ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ലോസാൻ ഡയമണ്ട് ലീഗിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ഒളിമ്പിക്‌സിന് ശേഷം ജർമ്മനിയിലേക്ക് പോയ നീരജ് ചോപ്ര പുറത്തിരിക്കും എന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ താരം തന്നെ താൻ ഡയമണ്ട് ലീഗിൽ കളിക്കും എന്ന് ഇന്ന് സ്ഥിരീകരിച്ചു.നിലവിൽ സ്വിറ്റ്‌സർലൻഡിലെ മാഗ്ലിംഗനിൽ കോച്ച് ക്ലോസ് ബാർട്ടോണിയെറ്റ്‌സിനും ഫിസിയോ ഇഷാൻ മർവാഹയ്‌ക്കുമൊപ്പം പരിശീലനം നടത്തുകയാണ് നീരജ്.

നീരജ് ചോപ്ര
നീരജ് ചോപ്ര

“ആഗസ്റ്റ് 22-ന് ആരംഭിക്കുന്ന ലോസാൻ ഡയമണ്ട് ലീഗിൽ പങ്കെടുക്കും. ഭാഗ്യവശാൽ, പാരീസ് ഒളിമ്പിക്‌സ് നന്നായി നടന്നു, എൻ്റെ പരിക്ക് കാരണം എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. സെപ്തംബർ അവസാനം, സീസൺ അവസാനിച്ചതിന് ശേഷം ഞാൻ ഇന്ത്യയിൽ തിരിച്ചെത്തും. എൻ്റെ അതിനു ശേഷം പരിക്ക് മാറ്റാൻ ഡോക്ടറെ കാണും.” നീരജ് പറഞ്ഞു.

“ഞാൻ ത്രോ എറിയുമ്പോൾ, എൻ്റെ 60-70 ശതമാനം ശ്രദ്ധയും പരിക്കിലാണ്. പരിക്കേൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version