കേരളത്തിന്റെ മുരളി ശ്രീശങ്കറിനെ മറികടന്ന് ആൽഡ്രിൻ ലോങ്ജമ്പിൽ സ്വർണ്ണം നേടി

ദേശീയ ഗെയിംസിൽ ലോങ് ജമ്പിൽ തമിഴ്നാട് സ്വർണ്ണം നേടി. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ നേടിയ മലയാളി താരം മുരളി ശ്രീശങ്കറിനെ തോൽപ്പിച്ച് തമിഴ്‌നാടിന്റെ ജെസ്വിൻ ആൽഡ്രിൻ ആണ് പുരുഷ ലോങ്ജംപിൽ സ്വർണം നേടിയത്.

8 മീറ്ററിന് മുകള 3 തവണ ചാടാൻ ജെസ്വിൻ ആൽഡ്രിന് ആയി. തന്റെ ആറാമത്തെയും അവസാനത്തെയും ശ്രമത്തിൽ 8.26 മീറ്റർ ആണ് ആൽഡ്രിൻ ചാടിയത്‌. ഇതോടെ 2023 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനും താരം യോഗ്യത നേടി. 8.25 മീറ്റർ ആയിരുന്നു അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക ഓട്ടോമാറ്റിക് യോഗ്യതാ മാർക്ക്. ജെസ്വിൻ ആൽഡ്രിൻ ഇന്ന് 8.07 മീറ്ററും 8.21 മീറ്ററും ചാടിയിരുന്നു.

മുരളി 014030

ദേശീയ റെക്കോർഡ് ഉടമയായ ശ്രീശങ്കറിന് തന്റെ വ്യക്തിഗത മികച്ച 8.36 മീറ്ററിന് അടുത്തെത്താൻ കഴിഞ്ഞില്ല. 7.93 മീറ്ററും 7.55 മീറ്ററും ആയിരുന്നു താരത്തിന്റെ മികച്ച ദൂരം. ശ്രീശങ്കർ ബാക്കിയുള്ള 4 ശ്രമങ്ങളും പാസ് ചെയ്തു. കേരളത്തിന്റെ മുഹമ്മദ് അനീസ് യഹിയ 7.92 മീറ്റർ ചാടി വെങ്കലം നേടി.