ദേശീയ ഗെയിംസ്, കേരള ഫുട്ബോൾ ടീമിന് വിജയ തുടക്കം

ദേശീയ ഗെയിംസ്: ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരളം ഇന്ന് ഒഡീഷയെ പരാജയപ്പെടുത്തി‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനു വേണ്ടി നിജോ ഗിൽബേർടും ജെരിറ്റോയും ആണ് ഗോളുകൾ നേടിയത്‌.

ഗ്രൂപ്പ് എ യിൽ കളിക്കുന്ന കേരളം ഇനി ഒക്ടോബർ 4ന് സർവീസസിനെ നേരിടും. ഒക്ടോബർ 6ന് മണിപ്പൂരിനെതിരെ ആകും കേരളത്തിന്റെ ഗ്രൂപ്പിലെ അവസാനം മത്സരം.

കേരളത്തിന്റെ മുരളി ശ്രീശങ്കറിനെ മറികടന്ന് ആൽഡ്രിൻ ലോങ്ജമ്പിൽ സ്വർണ്ണം നേടി

ദേശീയ ഗെയിംസിൽ ലോങ് ജമ്പിൽ തമിഴ്നാട് സ്വർണ്ണം നേടി. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ നേടിയ മലയാളി താരം മുരളി ശ്രീശങ്കറിനെ തോൽപ്പിച്ച് തമിഴ്‌നാടിന്റെ ജെസ്വിൻ ആൽഡ്രിൻ ആണ് പുരുഷ ലോങ്ജംപിൽ സ്വർണം നേടിയത്.

8 മീറ്ററിന് മുകള 3 തവണ ചാടാൻ ജെസ്വിൻ ആൽഡ്രിന് ആയി. തന്റെ ആറാമത്തെയും അവസാനത്തെയും ശ്രമത്തിൽ 8.26 മീറ്റർ ആണ് ആൽഡ്രിൻ ചാടിയത്‌. ഇതോടെ 2023 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനും താരം യോഗ്യത നേടി. 8.25 മീറ്റർ ആയിരുന്നു അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക ഓട്ടോമാറ്റിക് യോഗ്യതാ മാർക്ക്. ജെസ്വിൻ ആൽഡ്രിൻ ഇന്ന് 8.07 മീറ്ററും 8.21 മീറ്ററും ചാടിയിരുന്നു.

ദേശീയ റെക്കോർഡ് ഉടമയായ ശ്രീശങ്കറിന് തന്റെ വ്യക്തിഗത മികച്ച 8.36 മീറ്ററിന് അടുത്തെത്താൻ കഴിഞ്ഞില്ല. 7.93 മീറ്ററും 7.55 മീറ്ററും ആയിരുന്നു താരത്തിന്റെ മികച്ച ദൂരം. ശ്രീശങ്കർ ബാക്കിയുള്ള 4 ശ്രമങ്ങളും പാസ് ചെയ്തു. കേരളത്തിന്റെ മുഹമ്മദ് അനീസ് യഹിയ 7.92 മീറ്റർ ചാടി വെങ്കലം നേടി.

ദേശീയ ഗെയിംസ്; കേരളം ആദ്യ മെഡൽ ഉറപ്പിച്ചു | Exclusive

ദേശീയ ഗെയിംസ് 2022ൽ കേരളം ആദ്യ മെഡൽ ഉറപ്പിച്ചു. ഫെൻസിംഗിൽ ആണ് ആദ്യ മെഡൽ ഉറപ്പായത്‌. വനിതകളുടെ ഫെൻസിങ് വിഭാഗത്തിൽ ജോസ്‌ന ക്രിസ്റ്റി ജോസ് ആണ് കേരളത്തിന്റെ അഭിമാനമായത്. ഇന്ന് ജോസ്ന സെമി ഉറപ്പിച്ചു. ക്വാർട്ടറിൽ തമിഴ്‌നാടിന്റെ ബെനിക് കൂബയെ ആണ് തോൽപ്പിച്ചത്.

15- 0 എന്നായിരുന്നു സ്കോർ. ഇതോടെ വെങ്കല മെഡൽ എങ്കിലും ഉറപ്പായി. ജോസ്ന ഇനി ഫൈനലിൽ എത്താനാകും ശ്രമിക്കുക. സെമിയിൽ തമിഴ്‌നാടിന്റെ ഒളിമ്പ്യൻ ഭവാനി ദേവി ആകും ജോസ്‌നയുടെ എതിരാളി. പ്രീക്വാർട്ടറിൽ പഞ്ചാബിനെയും ജോസ്ന തോൽപ്പിച്ചിരുന്നു. തലശ്ശേരി സായിയിൽ ആണ് ജോസ്ന പരിശീലനം നടത്തുന്നത്.

നീരജ് ചോപ്ര നാഷണൽ ഗെയിംസിൽ കളിക്കാൻ സാധ്യത ഇല്ല

ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വരാനിരിക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ സാധ്യതയില്ല. ഇന്നലെ സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ കിരീടം നേടിയ ശേഷം സംസാരിക്കുമ്പോൾ ആണ് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ സാധ്യത ഇല്ല എന്ന സൂചന നീരജ് നൽകിയത്. നീരജ് ഒരു ഗ്രോയിൻ ഇഞ്ച്വറി കഴിഞ്ഞ് വരികയാണ്. അതുകൊണ്ട് തന്നെ അധികം റിസ്ക് എടുക്കാൻ താരം താല്പര്യപ്പെടുന്നില്ല.

ദേശീയ ഗെയിംസ് അടുത്തുവരികയാണ്. പരിക്കിൽ നിന്ന് ഞാൻ തിരിച്ചെത്തുകയാണ്, ഒന്നോ രണ്ടോ ആഴ്‌ചത്തേക്ക് എനിക്ക് പരിശീലിക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ ഞാൻ അടുത്ത വർഷത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ചോപ്ര മാധ്യമപ്രവർത്തകരോട് ഇന്നലെ പറഞ്ഞു.

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്‌

Exit mobile version