മുന്‍ മോട്ടോജിപി ലോക ചാമ്പ്യന്‍ നിക്കി ഹെയ്ഡന്‍ മരണപ്പെട്ടു

മുന്‍ മോട്ടോജിപി ലോക ചാമ്പ്യന്‍ നിക്കി ഹെയ്ഡന്‍ അപകടത്തില്‍ മരണപ്പെട്ടു. റോഡപകടത്തില്‍ പെട്ട ലോക സൂപ്പര്‍ബൈക്ക്, 2006 മോട്ടോജിപി ചാമ്പ്യനായ താരം അപകടം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മരണത്തിനു കീഴടങ്ങുന്നത്. ഇറ്റലിയിലെ റിമിനി കോസ്റ്റ്‍ലൈനില്‍ വെച്ച് 35 വയസ്സുകാരന്‍ അമേരിക്കന്‍ താരത്തിന്റെ സൈക്കിളില്‍ കാര്‍ വന്ന് ഇടിയ്ക്കുകയായിരുന്നു. ബഫലാനി ഹോസ്പിറ്റലിലെ അതിതീവ്ര പരിചരണ യൂണിറ്റിലായിരുന്ന താരത്തിന്റെ അന്ത്യം.

Previous articleകേച്ചേരിയിലും അൽ മദീന തന്നെ, സീസണിലെ പതിമൂന്നാം കിരീടം
Next articleവിജയം ശീലമാക്കി ഏജിസ്, രണ്ട് ഫൈനലിലും വിജയികള്‍