വീണ്ടും സമനില, ഇത്തവണ യുപിയും തമിഴ് തലൈവാസും

പ്രൊകബഡി ലീഗ് അഞ്ചാം സീസണ്‍ സമനിലകളുടെ സീസണ്‍ കൂടിയായാവും അറിയപ്പെടുക. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ യുപി യോദ്ധയും തമിഴ് തലൈവാസും 33-33 എന്ന സ്കോറിനു സമനില കൈവരിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ 19-11 നു യുപിയ്ക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ രണ്ടാം പകുതിയില്‍ അജയ് താക്കൂറും സംഘവും മത്സരത്തില്‍ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ യുപി 12 പോയിന്റ് നേടിയപ്പോള്‍ 22 പോയിന്റാണ് തമിഴ് തലൈവാസ് സ്വന്തമാക്കിയത്.

തുടര്‍ തോല്‍വികളില്‍ നിന്നുള്ള മോചനമാണ് യുപിയ്ക്ക് ഈ സമനില. ഹോം ലെഗ് തുടങ്ങിയ ശേഷം ആദ്യമായാണ് യുപി പോയിന്റ് നേടുന്നത് തന്നെ. ആതിഥേയരുടെ ഋഷാംഗ് ദേവഡിഗ 16 പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. 10 പോയിന്റുമായി അജയ് താക്കൂറും 6 പോയിന്റുമായി അമിത് ഹൂഡയും തലൈവാസിനു വേണ്ടി തിളങ്ങി.

റെയിഡിംഗില്‍ മുന്‍തൂക്കം യുപി സ്വന്തമാക്കിപ്പോള്‍(19-16), പ്രതിരോധത്തില്‍ തലൈവാസ് മുന്നിട്ടു നിന്നു(14-10). ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ യുപി രണ്ട് ബോണ്‍സ് പോയിന്റ് സ്വന്തമാക്കി. തലൈവാസിനു ഒരു ബോണസ് പോയിന്റാണ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൈന ജയിച്ചു തുടങ്ങി, സായി പ്രണീതിന്റെ ജയം മൂന്ന് ഗെയിമിനൊടുവില്‍
Next articleസുബ്രതോ കപ്പ്, എയർ ഫോഴ്സിനെ തോൽപ്പിച്ച് എം എസ് പി മലപ്പുറം തുടങ്ങി