ഒരു പോയിന്റിനു ബംഗാളിനോട് തോല്‍വി വഴങ്ങി ജയ്പൂര്‍

ഇന്നലെ തമിഴ് തലൈവാസിനെ ഒരു പോയിന്റിനു തോല്പിച്ചുവെങ്കില്‍ ഇന്ന് അതേ മാര്‍ജിനില്‍ തോല്‍വി വഴങ്ങാനായിരുന്നു ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ വിധി. ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൊകബഡി ലീഗിലെ 104ാം മത്സരത്തില്‍ 32-31 എന്ന സ്കോറിനു ബംഗാള്‍ വാരിയേഴ്സ് ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ വീഴ്ത്തുകയായിരുന്നു. പകുതി സമയത്ത് 12-11നു ലീഡ് ചെയ്തത് ജയ്പൂരായിരുന്നുവെങ്കിലും ഇടവേളയ്ക്ക് ശേഷം കളി മാറി ഫലവും മാറുകയായിരുന്നു.

റെയിഡിംഗിലും(22) പ്രതിരോധത്തിലും(7) ഇരു ടീമുകളും ഒപ്പം പിടിച്ചു. ഓള്‍ഔട്ടുകളുടെ എണ്ണത്തിലും ഇരു ടീമുകളും സമാസമം നിന്ന മത്സരത്തില്‍ ടീമുകളെ വേര്‍പിരിച്ചത് അധിക പോയിന്റുകള്‍ മാത്രമായിരുന്നു. ആ ഗണത്തില്‍ ഒരു പോയിന്റ് സ്വന്തമാക്കി ബംഗാള്‍ മത്സരം സ്വന്തമാക്കി. 16 പോയിന്റ് നേടിയ മനീന്ദര്‍ സിംഗാണ് ബംഗാളിന്റെ മുന്നേറ്റങ്ങളെ നയിച്ചത്. മത്സരത്തിലെ ടോപ് സ്കോററും ബംഗാളിന്റെ ഈ റെയിഡര്‍ തന്നെയായിരുന്നു. 13 പോയിന്റുമായി പവന്‍ കുമാര്‍ ജയ്പൂരിന്റെ ടോപ് സ്കോറര്‍ ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ മാക്സ് വെര്‍സ്റ്റാപ്പന് ജയം
Next articleജയ പ്രതീക്ഷയുമായി ദക്ഷിണാഫ്രിക്ക അഞ്ചാം ദിവസത്തിലേക്ക്