53 പോയിന്റുമായി യുപി, ജയ്പൂരിനു വീണ്ടും തോല്‍വി

- Advertisement -

പ്രൊകബഡി ലീഗിലെ 121ാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി യുപി യോദ്ധ. ആതിഥേയരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ 21 പോയിന്റുകള്‍ക്ക് 53-32 എന്ന സ്കോറിനാണ് യുപി പരാജയപ്പെടുത്തിയത്. ഋഷാംഗ് ദേവഡിഗയുടെ ഒറ്റയാള്‍ പ്രകടനമാണ് മത്സരം യുപിയ്ക്ക് അനുകൂലമായി മാറ്റിയത്. 28 പോയിന്റാണ് മത്സരത്തില്‍ ഋഷാംഗ് സ്വന്തമാക്കിയത്. പകുതി സമയത്ത് 28-16നു യുപി ലീഡ് ചെയ്യുകയായിരുന്നു.

മൂന്ന് തവണയാണ് മത്സരത്തില്‍ യുപി ജയ്പൂരിനെ ഓള്‍ഔട്ട് ആക്കിയത്. ജയ്പൂരിന്റെ നാട്ടിലെ മൂന്നാമത്തെ തുടര്‍ തോല്‍വിയാണ് ഇത്. പ്രതിരോധത്തില്‍ 9-5നും റെയിഡിംഗില്‍ 32-25നും യുപി തന്നെ ലീഡ് ചെയ്തു. അധിക പോയിന്റിലും ജയ്പൂരിനെക്കാള്‍ 6-2നു യുപി ആയിരുന്നു മുന്നില്‍. ജയ്പൂരിനായി 8 പോയിന്റ് വീതം നേടി നിതിന്‍ റാവല്‍, തുഷാര്‍ പാട്ടില്‍ എന്നിവര്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement