രോഹിത് കുമാറിന്റെ ശ്രമങ്ങള്‍ വിഫലം, ജയം യുപി യോദ്ധയ്ക്ക്

- Advertisement -

രോഹിത് കുമാറിന്റെ ഒറ്റയാള്‍ പ്രകടനത്തെ യുപി യോദ്ധയുടെ ടീം വര്‍ക്ക് തകര്‍ത്തപ്പോള്‍ 5 പോയിന്റിനു ബെംഗളൂരു ബുള്‍സിനു മേല്‍ വിജയം സ്വന്തമാക്കി യോദ്ധാക്കള്‍. രണ്ടാം പകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ആദ്യ പകുതി കൈക്കലാക്കിയ ലീഡിന്റെ ആനുകൂല്യത്തില്‍ ബെംഗളൂരുവിന്റെ പോരാട്ടവീര്യത്തെ യുപി ടീം മറികടക്കുകയായിരുന്നു. പകുതി സമയത്ത് യുപി യോദ്ധ 18-8 നു ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍ ബെംഗളൂരു 19 പോയിന്റ് നേടിയപ്പോള്‍ 14 പോയിന്റാണ് യുപി നേടിയത്. മുഴുവന്‍ സമയ സ്കോര്‍ 32-27.

ബെംഗളൂരൂവിന്റെ രോഹിത് കുമാറാണ് മത്സരത്തിലെ ടോപ് സ്കോറര്‍. 11 പോയിന്റാണ് താരം മത്സരത്തില്‍ സ്വന്തമാക്കിയത്. ടീമിലെ മറ്റു താരങ്ങളില്‍ നിന്ന് അതിനോടൊത്ത പ്രകടനം പുറത്ത് വരാത്തതിനാല്‍ മത്സരം ബുള്‍സ് കൈവിടുകയായിരുന്നു. യുപി യോദ്ധയ്ക്ക് വേണ്ടി നിതിന്‍ തോമര്‍ 9 പോയിന്റും റിഷാംഗ് ദേവഡിഗ അഞ്ച് പോയിന്റും കരസ്ഥമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement