ഡല്‍ഹിയെ നാണെകെടുത്തി യുപി യോദ്ധ

നാട്ടിലെ തോല്‍വികള്‍ ഇതുവരെ നേരിയ വ്യത്യാസത്തിലായിരിന്നുവെങ്കില്‍ ഇന്നലത്തെ മത്സരത്തില്‍ നാണംകെട്ട് ദബാംഗ് ഡല്‍ഹി. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ 45-16 എന്ന സ്കോറിനാണ് സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ യുപി മലര്‍ത്തിയടിച്ചത്. പകുതി സമയത്ത് 20-10 നു യുപി തന്നെയായിരുന്നു ലീഡില്‍. രണ്ടാം പകുതിയില്‍ യുപി 25 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ വെറും 6 പോയിന്റാണ് ഡല്‍ഹിയ്ക്ക് നേടാനായത്.

മത്സരത്തിലെ സമസ്ത മേഖലകളിലും മുന്‍കൈ നേടിയാണ് യുപി മിന്നുന്ന ജയം സ്വന്തമാക്കിയത്. റെയിഡിംഗിലും(25-11), പ്രതിരോധത്തിലും(13-5) ഒരു പോലെ തിളങ്ങിയ യുപി 3 തവണയാണ് ഡല്‍ഹിയെ ഓള്‍ഔട്ട് ആക്കിയത്. നിതിന്‍ തോമര്‍ 15 പോയിന്റുമായി യുപി റെയിഡുകളുടെ ചുക്കാന്‍ പിടിച്ചപ്പോള്‍ സുരേന്ദര്‍ സിംഗ്, ഋഷാംഗ് ദേവഡിഗ, സാഗര്‍ കൃഷ്ണ എന്നിവര്‍ അഞ്ച് പോയിന്റ് നേടി പിന്തുണ നല്‍കി. ഡല്‍ഹിയുടെ ടോപ് സ്കോറര്‍ 7 പോയിന്റ് സ്വന്തമാക്കിയ രോഹിത് ബലിയന്‍ ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമഴ വെസ്റ്റിന്‍ഡീസിനു വിനയായി, ഡക്ക്‍വര്‍ത്ത് ലൂയിസ് പ്രകാരം ഇംഗ്ലണ്ടിനു 6 റണ്‍സ് ജയം
Next articleപരിക്ക്, ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ ഫിലാണ്ടര്‍ ഇല്ല