ആദ്യ എലിമിനേറ്റര്‍ ആവേശകരം, 2 പോയിന്റ് ജയം കരസ്ഥമാക്കി പൂനെ

- Advertisement -

പ്രൊകബഡി ലീഗിലെ ആദ്യ എലിമിനേറ്ററില്‍ ആവേശകരമായ വിജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. മത്സരത്തില്‍ ഇടവേള സമയത്ത് ഇരു ടീമുകളും 18 പോയിന്റുമായി ഒപ്പം നില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ലീഡ് സ്വന്തമാക്കി പൂനെ മുന്നേറിയെങ്കിലും അവസാന നിമിഷങ്ങളില്‍ യുപി ഋഷാംഗ് ദേവഡിഗയിലൂടെ തിരിച്ചു പൊരുതിയെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 40-38 എന്ന സ്കോറിനു പൂനെ ടീം വിജയം സ്വന്തമാക്കി.

മത്സരത്തിലെ ടോപ് സ്കോറര്‍ യുപിയുടെ ഋഷാംഗ് ദേവഡിഗയായിരുന്നു. 15 പോയിന്റുമായി തിളങ്ങിയ താരത്തിനു കൂട്ടായി യുപി നിരയില്‍ 9 പോയിന്റുമായി നിതിന്‍ തോമറുമുണ്ടായിരുന്നു. പതിവു പോലെ ദീപക് ഹൂഡയാണ്(10 പോയിന്റ്) പൂനെയുടെ താരം. ഒപ്പം ഗിരീഷ് മാരുതി എര്‍ണാക് 7 പോയിന്റുമായി തിളങ്ങി.

23 പോയിന്റുമായി യുപിയാണ് റെയിഡിംഗില്‍ തിളങ്ങിയത്. 18 പോയിന്റാണ് പൂനെയുടെ റെയിഡിംഗ് സമ്പാദ്യം. എന്നാല്‍ പ്രതിരോധത്തില്‍ ഏറെ മുന്നിലായിരുന്നു പൂനെ(17-8). ഇരു ടീമുകളും മത്സരത്തില്‍ രണ്ട് തവണ വീതം ഓള്‍ഔട്ടായി. മൂന്ന് അധിക പോയിന്റുകള്‍ യുപി നേടിയപ്പോള്‍ ഒരു പോയിന്റാണ് പൂനെ ആ ഗണത്തില്‍ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement