
ബാബു ബനാറസി ദാസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന രണ്ടാം പ്രൊകബഡി മത്സരത്തില്‍ ആതിഥേയരായ യുപി യോദ്ധയ്ക്ക് തോല്‍വി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് ആണ് പോയിന്റ് വ്യത്യാസത്തില്‍ മത്സരം സ്വന്തം വരുതിയിലാക്കിയത്. 24-22 എന്ന സ്കോറിനു ജയം ജയ്പൂര്‍ സ്വന്തമാക്കിയപ്പോള്‍ പകുതി സമയത്ത് ഒരു പോയിന്റിന്റെ ലീഡ് യുപി യോദ്ധയ്ക്ക് ആയിരുന്നു. ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്കോര്‍ നില 11-10 എന്നായിരുന്നു.
തുഷാര്‍ പാട്ടില്‍(5), നിതിന്‍ റാവല്‍(5), ജസ്വീര് സിംഗ്(4) എന്നിവര്‍ ജയ്പൂരിനായി തിളങ്ങിയപ്പോള്‍ നിതിന്‍ തോമര്‍(5), ഋഷാംഗ് ദേവഡിഗ(4) എന്നിവരായിരുന്നു യുപിയുടെ പ്രധാന സ്കോറര്‍മാര്‍. ഒരു തവണ യുപി യോദ്ധാക്കള്‍ ഓള്‍ഔട്ട് ആയ മത്സരത്തില്‍ പ്രതിരോധത്തില്‍ നേരിയ മുന്‍തൂക്കം ജയ്പൂരിനായിരുന്നു. റെയിഡിംഗില്‍ ഇരു ടീമുകളും സമാസമം പാലിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial