ബെംഗളൂരുവിനെ തകര്‍ത്ത് യുമുംബ

കാശിലിംഗ് അഡ്കേയുടെ മിന്നും പ്രകടനത്തില്‍ ബെംഗളൂരുവിനെ തകര്‍ത്ത് യുമുംബ. ഡെല്‍ഹിയിലെ മത്സരത്തിന്റെ അവസാന ദിവസത്തെ ആദ്യ മത്സരത്തില്‍ ഇന്നലെ 42-30നു ആണ് മുംബൈ വിജയം സ്വന്തമാക്കിയത്. പകുതി സമയത്ത് 23-13 നു മുംബൈയ്ക്ക് തന്നെയായിരുന്നു ലീഡ്.

മുംബൈയ്ക്കായി കാശിലിംഗ് അഡ്കേയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 17 പോയിന്റ് നേടിയ കാശിലിംഗ് അഡ്കേയാണ് മത്സരത്തിലെ ടോപ് സ്കോറര്‍. ബെംഗളൂരുവിന്റെ രോഹിത് കുമാര്‍ 12 പോയിന്റ് നേടിയെങ്കിലും സഹതാരങ്ങളുടെ പിന്തുണ ലഭിക്കാത്തത് ടീമിനു തിരിച്ചടിയായി. റെയിഡിംഗില്‍ 23-20നു മുംബൈയ്ക്കായിരുന്നു ലീഡ്. പ്രതിരോധത്തില്‍ 7 പോയിന്റ് ലീഡ് സ്വന്തമാക്കി മുംബൈ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി(13-6). രണ്ട് തവണ മുംബൈ ബെംഗളൂരുവിനെ പുറത്താക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഫ്ഗാൻ ഹീറോ നാദിയ നദീം ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ
Next articleഅഞ്ചില്‍ അഞ്ചും തോറ്റ് ഡല്‍ഹി