
പ്രൊകബഡി ലീഗ് 2017 സീസണിലെ നൂറാം മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കി പൂനെ. തങ്ങളുടെ നാട്ടിലെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തമിഴ്നാടിനു ലീഡ് നേടാനായെങ്കിലും രണ്ടാം പകുതിയില്‍ തങ്ങളുടെ കേളി മികവ് പുറത്തെടുത്ത് പുനേരി പള്ട്ടന് മത്സരം 33-20നു സ്വന്തമാക്കി. ഇടവേള സമയത്ത് 12-11നു ലീഡ് തമിഴ്നാട് സ്വന്തമാക്കിയിരുന്നു.
രണ്ട് തവണ മത്സരത്തില്‍ തമിഴ്നാട് പുറത്തായതാണ് ടീമിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കിയത്. റെയിഡിംഗില്‍(12-10) നേരിയ ലീഡ് പൂനെ സ്വന്തമാക്കിയപ്പോള്‍ പ്രതിരോധത്തില്‍ ലീഡ് നാലാക്കി ഉയര്‍ത്താന്‍ ടീമിനായി(13-9). 4 അധിക പോയിന്റുകള്‍ നേടുവാന്‍ കഴിഞ്ഞതും ടീമിനു 13 പോയിന്റ് ലീഡോടെ വിജയം സ്വന്തമാക്കുവാന്‍ സഹായിച്ചു.
6 പോയിന്റ് നേടിയ ദീപക് നിവാസ് ഹൂഡയാണ് മത്സരത്തിലെ ടോപ് സ്കോറര്‍. രാജേഷ് മോണ്ഡല് അഞ്ച് പോയിന്റ് നേടി. 4 പോയിന്റ് നേടി അജയ് താക്കൂര്‍ ആണ് തലൈവാസിന്റെ ടോപ് സ്കോറര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial