നാട്ടില്‍ ജയമില്ലാതെ തമിഴ് തലൈവാസ്, ബുള്‍സിനോട് തോറ്റത് 10 പോയിന്റിനു

ചെന്നൈയിലെ പ്രൊകബഡി മത്സരങ്ങള്‍ക്ക് സമാപനമായപ്പോള്‍ ഒരു ജയം പോലും സ്വന്തമാക്കാനാകാതെ ആതിഥേയര്‍. രോഹിത് ശര്‍മ്മയും അജയ് താക്കൂറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വിജയം ബെംഗളൂരു ബുള്‍സിനൊപ്പം നില്‍ക്കുകയായിരുന്നു. 17 പോയിന്റുമായി ബെംഗളൂരുവിന്റെ രോഹിത് ശര്‍മ്മയാണ് മത്സരത്തിലെ ടോപ് സ്കോറര്‍. അജയ് താക്കൂര്‍ 15 പോയിന്റ് നേടിയെങ്കിലും 45-35 എന്ന സ്കോറിനു തമിഴ് തലൈവാസിനെ ബെംഗളൂരു ബുള്‍സ് വീഴ്ത്തുകയായിരുന്നു. ഇടവേള സമയത്ത് 19-10 നു ലീഡ് ബുള്‍സിനായിരുന്നു.

റെയിഡ് പോയിന്റുകളില്‍ ഇരു ടീമുകളും 24 പോയിന്റ് നേടി ഒപ്പത്തിനൊപ്പം നിന്നു. 3 തവണ ഓള്‍ഔട്ട് ആയത് തമിഴ് തലൈവാസിനു തിരിച്ചടിയായി. ഒരു തവണ ബെംഗളൂരുവും ഓള്‍ഔട്ട് ആയി. 4 എക്സ്ട്രാ പോയിന്റ് ബുള്‍സ് സ്വന്തമാക്കിയപ്പോള്‍ 2 പോയിന്റാണ് തലൈവാസിനു ലഭിച്ചത്. പ്രതിരോധത്തിലും ബുള്‍സ് തന്നെ മുന്നിട്ടു നിന്നു(11-7).
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്കേറ്റ തമീം ഇക്ബാലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്
Next articleയപ്പ് ഹൈങ്കിസ് ബയേൺ മ്യൂണിക്കിന്റെ പരിശീലകനാകും