തോല്‍വി ഒഴിയാതെ ചാമ്പ്യന്‍മാര്‍, ടൈറ്റന്‍സിനോട് നാണംകെട്ട തോല്‍വി

- Advertisement -

ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ വലിയ തോല്‍വി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സ്. 53-32 എന്ന സ്കോറിനായിരുന്നു മത്സരത്തില്‍ പട്നയെ തെലുഗു ടൈറ്റന്‍സ് കീഴടക്കിയത്. 21 പോയിന്റ് വ്യത്യാസത്തില്‍ വിജയം നേടാനായതില്‍ രാഹുല്‍ ചൗധരിയും(18) വിശാല്‍ ഭരദ്വാജ്(9), നിലേഷ് സാലുങ്കേ(7) എന്നിവരുടെ പ്രകടനം ഏറെ നിര്‍ണ്ണായകമായി.

പര്‍ദീപ് നര്‍വാല്‍(4) നിറം മങ്ങിയതാണ് പട്നയ്ക്ക് തിരിച്ചടിയായത്. വികാസ് ജഗ്ലന്‍ (9) ആണ് ടീമിന്റെ ടോപ് സ്കോറര്‍. റെയിഡിംഗില്‍ 26-24 എന്ന നേരിയ ലീഡ് മാത്രമേ ടൈറ്റന്‍സിനു ലഭിച്ചുള്ളുവെങ്കിലും പ്രതിരോധത്തില്‍ ടീം വ്യക്തമായ ലീഡ് നേടുകയായിരുന്നു. 18-6 എന്ന സ്കോറിനു ടാക്കിള്‍ പോയിന്റുകളില്‍ മുന്നിട്ട് നിന്ന തെലുഗു മൂന്ന് തവണ പട്നയെ ഓള്‍ഔട്ട് ആക്കിയത് വഴി ആറ് പോയിന്റ് സ്വന്തമാക്കി.

Advertisement