സോംബീര്‍ തിളങ്ങി, ടൈറ്റന്‍സിനു വിജയം

പ്രൊകബഡി ലീഗില്‍ 54ാം മത്സരത്തില്‍ തെലുഗു ടൈറ്റന്‍സിനു ജയം. പകുതി സമയത്ത് 3 പോയിന്റ് ലീഡോടു കൂടി 12-9 നു ടൈറ്റന്‍സ് ലീഡ് ചെയ്തെങ്കില്‍ മുഴുവന്‍ സമയത്ത് 33-28 എന്ന നിലയില്‍ ലീഡ് 5 ആക്കി ഉയര്‍ത്താന്‍ തെലുഗു ടൈറ്റന്‍സിനായി. പൊരുതി കളിച്ചുവെങ്കിലും തമിഴ് തലൈവാസിനു ലീഡ് നേടുവാന്‍ മത്സരത്തില്‍ സാധിച്ചതേ ഇല്ല. മത്സരത്തിന്റെ 2 മിനുട്ട് മാത്രം ശേഷിക്കേ ലീഡ് 2 ആക്കി കുറയ്ക്കാന്‍ സാധിച്ചുവെങ്കിലും  തുടരെ പോയിന്റുകള്‍  നേടി തമിഴ് തലൈവാസിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ തെലുഗു ടൈറ്റന്‍സിനു ആയി.

സോംബീറിന്റെ പ്രതിരോധത്തിലെ മികവാണ് മത്സരം തെലുഗുവിനു അനുകൂലമാക്കിയത്. റെയിഡിംഗില്‍ (16-12) മുന്‍തൂക്കം സ്വന്തമാക്കാനായെങ്കിലും മത്സരത്തില്‍ ഒരു വട്ടം ഓള്‍ഔട്ട് ആയത് തലൈവാസിനു തിരിച്ചടിയായി. അവസാന മിനുട്ടുകളില്‍ ടൈറ്റന്‍സിനെ ഓള്‍ഔട്ടാക്കി തിരികെ വരുവാനുള്ള ശ്രമം നടത്തിയെങ്കിലും തലൈവാസിനു 5 പോയിന്റിനു തോല്‍വി വഴങ്ങേണ്ടി വരികയായിരുന്നു. പ്രതിരോധത്തില്‍ (16-8) ആധിപത്യം തെലുഗുവിനായിരുന്നു.

10 പോയിന്റ് നേടിയ ടൈറ്റന്‍സിന്റെ സോംബീര്‍ ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. നിലേഷ് സാലുങ്കേ അഞ്ച് പോയിന്റ് നേടി. അജയ് താക്കൂര്‍ 7 പോയിന്റുമായി തലൈവാസിനു വേണ്ടി മികവ് പുലര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകെവിൻ കാംപെൽ ലെപ്‌സിഗിലേക്ക്
Next articleഗോകുലം എഫ് സി ഗോൾകീപ്പർക്കായി ട്രയൽസ് നടത്തുന്നു