മുംബൈയുടെ തിരിച്ചുവരവ്, പക്ഷേ വിജയമില്ല

ലക്നൗവില്‍ നിന്ന് മത്സരങ്ങള്‍ മുംബൈയിലേക്ക് ചേക്കേറിയപ്പോള്‍ ആതിഥേയരായ യുമുംബയെ മറികടന്ന് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. ജസ്വീര് സിംഗിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ജയ്പൂരിനെ മത്സരത്തില്‍ ആധിപത്യമുറപ്പിക്കുവാന്‍ സഹായിച്ചത്. പകുതി സമയത്ത് 10 പോയിന്റ് ലീഡോടു കൂടി 24-14 എന്ന നിലയില്‍ ജയ്പൂര്‍ ലീഡ് ചെയ്യുകയായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് തവണ മുംബൈ ഓള്‍ഔട്ട് ആവുകയും ചെയ്തു.
രണ്ടാം പകുതിയിലും മികച്ച പ്രകടനവുമായി ജയ്പൂര്‍ തങ്ങളുടെ ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു. 10 പോയിന്റുമായി ജസ്വീര് സിംഗും 9 പോയിന്റുമായി പവന് കുമാറും ജയ്പൂരിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചു. സുിനില്‍ സിദ്ധ ഗൗലിയാണ്(6) മികവ് പുലര്‍ത്തിയ മറ്റൊരു താരം. യുമുംബ നിരയില്‍ അനൂപ് കുമാര്‍ ഏഴും കുല്‍ദീപ് സിംഗ് ആറ് പോയിന്റും നേടി.
രണ്ടാം പകുതിയില്‍ ഒരു തവണ കൂടി മുംബൈ ഓള്‍ഔട്ടിനു വിധേയരായി. രണ്ടാം പകുതിയില്‍ മുംബൈ കാശിലിംഗ് അഡ്കേയിലൂടെ തിരിച്ചുവരവിനു ശ്രമമായി ലീഡ് കുറച്ചു കൊണ്ടുവന്നു. പ്രതിരോധത്തില്‍ നേരിയ ലീഡ്(12-11) മുംബൈ നേടിയെങ്കിലും ആറ് ഓള്‍ഔട്ട് പോയിന്റിന്റെ ബലത്തില്‍ ജയ്പൂര്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ജയ്പൂരിനെ ഓള്‍ഔട്ട് ആക്കി ലീഡ് കുറയ്ക്കാന്‍ മുംബൈയ്ക്കായി. മത്സരം അവസാന 2 മിനുട്ടിലേക്ക് കടന്നപ്പോള്‍ ലീഡ് 4 ആയി ചുരുക്കിയെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 39-36 എന്ന സ്കോറിനു ജയം ജയ്പൂര്‍ സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ 14 പോയിന്റ് ലീഡ് വരെ ജയ്പൂര്‍ നേടിയെങ്കിലും ലീഡ് 3 മാത്രമായി ചുരുക്കാന്‍ ആതിഥേയര്‍ക്കായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial