
നാട്ടില്‍ ഒരു പോയിന്റിനു ജയം കൈവിട്ട് തമിഴ് തലൈവാസ്. തലൈവാസിന്റെ അജയ് താക്കൂര്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചുവെങ്കിലും ജയം സ്വന്തമാക്കാന്‍ അവര്‍ക്കായില്ല. പകുതി സമയത്ത് 17-15നു ലീഡ് നേടിയ ജയ്പൂര്‍ ഫൈനല്‍ വിസില്‍ സമയത്ത് 27-26നു മത്സരം സ്വന്തമാക്കി.
അജയ് താക്കൂര്‍ 13 പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോറര്‍ ആയെങ്കിലും ടീമിലെ മറ്റംഗങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നത് തമിഴ് തലൈവാസ് സാധ്യതകള്‍ക്ക് തിരിച്ചടിയായി. തുഷാര്‍ പാട്ടീലാണ് ജയ്പൂരിന്റെ ടോപ് സ്കോറര്‍. 7 പോയിന്റ് നേടിയ താരത്തിനു പിന്തുണയായി പവന് കുമാര്‍, മഞ്ജീത്ത് ചില്ലര്‍ എന്നിവര്‍ അഞ്ച് പോയിന്റുമായി ജയ്പൂര്‍ വിജയത്തില്‍ പങ്കാളികളായി.
റെയിഡിംഗില്‍ ഇരു ടീമുകളും 15 പോയിന്റുമായി തുല്യത പാലിച്ചു. പ്രതിരോധത്തിലും ഇരു ടീമുകളും ഒപ്പം പാലിച്ചു(8-8). ജയ്പൂര്‍ മത്സരത്തില്‍ രണ്ട് ഓള്‍ഔട്ട് പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ആ ഗണത്തില്‍ ഒരു പോയിന്റ് പോലും തമിഴ് തലൈവാസിനു നേടാനായില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial