
പ്രൊകബഡി ലീഗ് അഞ്ചാം സീസണിനു ആവേശകരമായ തുടക്കം. ടൂര്‍ണ്ണമെന്റില്‍ അരങ്ങേറ്റം നടത്തുന്ന സച്ചിന്റെ തമിഴ് തലൈവാസിനു ആദ്യ മത്സരത്തില്‍ തോല്‍വി. തെലുഗു ടൈറ്റന്‍സിനോടാണ് തമിഴ് തലൈവാസ് പരാജയപ്പെട്ടത്. 5 പോയിന്റ് വ്യത്യാസത്തിലാണ് രാഹുല്‍ ചൗധരിയുടെ നേതൃത്വത്തിലിറങ്ങിയ തെലുഗു ടൈറ്റന്‍സിന്റെ വിജയം. ഹൈദ്രാബാദിലെ സോണ്‍ ബി മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്.
പരിചയ സമ്പത്തിന്റെ അഭാവമാണ് മത്സരത്തില്‍ തമിഴ് തലൈവാസിനു തിരിച്ചടിയായത്. താരതമ്യേന പുതുമുഖകളുമായാണ് ടീം ഇറങ്ങിയത്. മുതിര്‍ന്ന് താരമായ അജയ് താക്കൂറിനു മത്സരത്തില്‍ വലിയ പ്രഭാവമുണ്ടാക്കാനായില്ല. നേരെ മറിച്ച് തെലുഗു ടൈറ്റന്‍സിനു വേണ്ടി റെയിഡര്മാരായ രാഹുല്‍ ചൗധരിയും നിലേഷ് സാലുങ്കയും പ്രതിരോധത്തില്‍ വിശാല്‍ ഭരദ്വാജും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
തോറ്റുവെങ്കിലും മികവാര്‍ന്ന പ്രകടനമാണ് തമിഴ് തലൈവാസ് തങ്ങളുടെ ആദ്യ മത്സരത്തില്‍ പുറത്തെടുത്തത്. 10 പോയിന്റിനു പിന്നില്‍ പോയെങ്കിലും അവസാന മിനുട്ടുകളില്‍ ലീഡ് അഞ്ചാക്കി കുറയ്ക്കാന്‍ അവര്‍ക്കായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial