
- Advertisement -
പ്രൊകബഡി ലീഗിലെ 36ാം മത്സരത്തില്‍ വിജയം സ്വന്തമാക്കി തെലുഗു ടൈറ്റന്‍സ്. 37-32 എന്ന സ്കോറിനാണ് ടൈറ്റന്‍സ് മുംബൈയെ തകര്‍ത്തത്. 13 പോയിന്റുമായി രാഹുല്‍ ചൗധരിയും 8 പോയിന്റുമായി സോംബീറുമാണ് തെലുഗു ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത്. മുംബൈയ്ക്കായി അനൂപ് കുമാര്‍ 9 പോയിന്റും മലയാളിത്താരം ഷബീര്‍ ബാപ്പു 6 പോയിന്റും നേടി. പകുതി സമയത്ത് 19-15 എന്ന സ്കോറിനു ടൈറ്റന്‍സിനു ലീഡ് ചെയ്യുകയായിരുന്നു.
റെയിഡിംഗില്‍ 18 പോയിന്റുമായി ഇരു ടീമുകളുമൊപ്പത്തിനൊപ്പം നിന്നപ്പോള്‍ 14 പോയിന്റുകള്‍ കരസ്ഥമാക്കി ടൈറ്റന്‍സ് പ്രതിരോധത്തില്‍ മുന്നിട്ടു നിന്നു. തെലുഗു 4 ഓള്‍ഔട്ട് പോയിന്റ് സ്വന്തമാക്കിയപ്പോള്‍ യുമുംബ 2 ഓള്‍ഔട്ട് പോയിന്റാണ് സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement