
സ്വന്തം തട്ടകത്തില്‍ ഒരു ജയമെന്ന തലൈവാസ് മോഹം സഫലമാകാന്‍ ഇനിയും കാത്തിരിക്കണം. ഇടവേള സമയത്ത് 18-17നു ഒരു പോയിന്റ് ലീഡ് മുംബൈ സ്വന്തമാക്കിയപ്പോള്‍ മത്സരം അവസാനിച്ചപ്പോള്‍ ലീഡ് 3 ആക്കി ഉയര്‍ത്തി ടീം 33-30 നു ജയം സ്വന്തമാക്കി. അജയ് താക്കൂര്‍ വീണ്ടും തിളങ്ങിയെങ്കിലും മത്സരം വിജയിപ്പിക്കാന്‍ അത് മതിയാകുന്നതായിരുന്നില്ല.
10 പോയിന്റുമായി അജയ് താക്കൂര്‍ മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. 8 പോയിന്റുമായി പ്രപഞ്ചന്‍ അജയ് താക്കൂറിനു മികച്ച പിന്തുണ നല്കി. അതേ സമയം യുമുംബൈയ്ക്കായി സീനിയര്‍ താരം അനൂപ് കുമാര്‍ ആണ് എട്ട് പോയിന്റുമായി തിളങ്ങിയത്. ശ്രീകാന്ത് ജാഥവ് അഞ്ചും കാശിലിംഗ് അഡ്കേ നാലും പോയിന്റ് സ്വന്തമാക്കി.
20 പോയിന്റ് റെയിഡിംഗ് വിഭാഗത്തില്‍ മുംബൈ സ്വന്തമാക്കിയപ്പോള്‍ 19 പോയിന്റാണ് ആ ഗണത്തില്‍ തമിഴ് തലൈവാസ് സ്വന്തമാക്കിയത്. പ്രതിരോധത്തില്‍ രണ്ട് പോയിന്റ് ലീഡ് മുംബൈയ്ക്കായിരുന്നു(9-7). ഓരോ തവണ ഇരു ടീമുകളും മത്സരത്തില്‍ ഓള്‍ഔട്ട് ആയി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial