
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അവസാന റെയിഡില്‍ വിജയം പിടിച്ചെടുത്ത് തമിഴ് തലൈവാസ്. അജയ് താക്കൂര്‍ തന്റെ അവസാന റെയിഡിനിറങ്ങുമ്പോള് ഒരു പോയിന്റിനു പിന്നിലായിരുന്നു തലൈവാസ്. എന്നാല്‍ മത്സരത്തിലെ അവസാന റെയിഡില്‍ രണ്ട് പോയിന്റ് സ്വന്തമാക്കി അജയ് താക്കൂര്‍ മടങ്ങിയപ്പോള്‍ 35-34 എന്ന നിലയില്‍ തമിഴ് തലൈവാസ് വിജയം സ്വന്തമാക്കി. പകുതി സമയത്ത് ഏഴ് പോയിന്റിനു പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തിയാണ് മത്സരം തലൈവാസ് സ്വന്തമാക്കിയത്. ഇടവേള സമയത്ത് 20-13 നു ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനായിരുന്നു ലീഡ്.
25 റെയിഡ് പോയിന്റുകളുമായി തമിഴ് തലൈവാസാണ് റെയിഡിംഗില്‍ മികച്ച് നിന്നത്. ഗുജറാത്തിനു ആ വകുപ്പില്‍ 20 പോയിന്റാണ് ലഭിച്ചത്. പ്രതിരോധത്തില്‍ നേരിയ ലീഡ്(9-8) ഗുജറാത്ത് സ്വന്തമാക്കി. രണ്ട് തവണ ഗുജറാത്ത് തമിഴ് തലൈവാസിനെ പുറത്താക്കിയപ്പോള്‍ ഒരു പ്രാവശ്യം മാത്രമാണ് തമിഴ് തലൈവാസിനു ഗുജറാത്തിനെ പുറത്താക്കാനായത്.
14 പോയിന്റ് നേടി തലൈവാസിന്റെ അജയ് താക്കൂര്‍ ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. പ്രപഞ്ചന്‍ 9 പോയിന്റ് നേടി മികച്ച പിന്തുണ നല്കി അജയ്ക്ക്. 11 പോയിന്റുമായി സച്ചിന് ഗുജറാത്ത് നീക്കങ്ങളെ നയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial